യു.എ.ഇയിൽ നിന്ന് 500 ദിർഹത്തിനും വിമാന ടിക്കറ്റുണ്ട് ; നാട്ടിലേക്ക് തിരക്കില്ല

For full experience, Download our mobile application:
Get it on Google Play

അബുദാബി : പെരുന്നാളും അവധിയും വിളിപ്പാടകലെ എത്തിയിട്ടും യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങളിൽ യാത്രക്കാരില്ല. ഓണത്തിന് നാട്ടിലേക്കു പോകാനുള്ള ടിക്കറ്റ് ബുക്കിങും തുടങ്ങിയിട്ടില്ല. തിരക്കേറിയ സീസണായ ജൂൺ, ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ ഗൾഫ് കേരള സെക്ടറിൽ ടിക്കറ്റ് നിരക്ക് നാലിരട്ടി ഉയരുമായിരുന്നു.

എന്നാൽ ഇപ്പോൾ 500 ദിർഹത്തിന് ടിക്കറ്റുണ്ടായിട്ടും പാതി സീറ്റുകളിലും ആളില്ലാതെയാണ് വിമാനയാത്ര. കേരളത്തിലെ കോവിഡ് വർധനയും നാട്ടിൽ പോയാൽ തിരിച്ചുവരാനാവാതെ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയുമാണ് പലരും യാത്ര വേണ്ടന്നുവെയ്ക്കാൻ കാരണം.

യുഎഇയിലേക്കുള്ള യാത്രാ വിലക്കാണ് പ്രധാന പ്രതിസന്ധി. ട്രാവൽ ഏജൻസികളും യാത്രക്കാരെ തേടി അലയുകയാണ്. കോവിഡ് ഏറ്റവും കൂടുതൽ വരിഞ്ഞുമുറുക്കിയത് ട്രാവൽ ഏജൻസികളെ തന്നെ. ചില സ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറച്ചു. ദുബായ് എക്സ്പൊയ്ക്ക് മുന്നോടിയായി യാത്രാ നിയന്ത്രണം മാറുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.

നാട്ടിലേക്കുള്ള വിമാനങ്ങളിൽ 25–50 യാത്രക്കാരാണ് ഇപ്പോഴുള്ളത്. ഇതുമൂലം ഷെഡ്യൂൾ ചെയ്ത പല വിമാനങ്ങളും റദ്ദാക്കി രണ്ടോ മൂന്നോ സർവീസുകളിലെ വിമാനങ്ങളിലെ യാത്രക്കാരെ ചേർത്ത് ഒരു ദിവസം സർവീസ് നടത്തുകയാണ്. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടെങ്കിലും മറ്റു വഴികളില്ലെന്നാണ് എയർലൈനുകൾ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...