മഞ്ചേശ്വരം : തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സുന്ദരക്ക് ഫോണ്‍ വാങ്ങിനല്‍കിയ ആളെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞു. കാസര്‍കോട് നീര്‍ച്ചാലിലുള്ള മൊബൈല്‍ കടയിലെ സിസി ടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് പരിശോധന.
കഴിഞ്ഞ ദിവസം കെ സുന്ദരയെയും അമ്മയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീര്‍ച്ചാലിലെ മൊബൈല്‍ വില്‍പ്പനശാലയിലെത്തിയത്. തെളിവെടുപ്പിന്റെ ഭാഗമായി ബദിയെടുക്കയിലെ നവജീവന്‍ സ്കൂള്‍ പരിസരത്തും അന്വേഷണ ഉദ്യോഗസ്ഥര്‍ സുന്ദരയുമായി പോയിരുന്നു.