കലാവിരുന്നിനൊപ്പം അത്യുജ്ജ്വല പ്രകടനത്തിലൂടെ ബോധവൽക്കരണവുമായി പോലീസ് സേന

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട :  സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിൽ കലാവിരുന്നിനൊപ്പം അത്യുജ്ജ്വല പ്രകടനത്തിലൂടെ ബോധവൽക്കരണവുമായി പോലീസ് സേന. കേരള പോലീസിന്റെ ത്യാഗോജ്വല പ്രവർത്തനങ്ങളുടെ ഗാനത്തോടെ ആരംഭിച്ച സാംസ്കാരിക പരിപാടി കാണികളെ ആനന്ദത്തിലാഴ്‌ത്തിയതിന് ഒപ്പം ചിന്തിപ്പിക്കുന്ന ഒരു വേദി കൂടിയായി മാറി.  റോഡപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത വ്യത്യസ്ത റോഡപകട ദൃശ്യങ്ങളിലൂടെ ഓർക്കുവാൻ ഓർമിക്കുവാൻ എന്ന ബോധവത്ക്കരണ നാടകത്തിലൂടെ കലാകാരൻമാർ അരങ്ങിലെത്തിച്ചു.
 ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് കലാവിരുന്ന് അരങ്ങേറിയത്. വാഹനഅപകടം സംഭവിച്ച ശേഷമുള്ള ഒരു മണിക്കൂർ സമയത്തിന്റെ പ്രാധാന്യം അറിയിച്ച ഷോർട്ട് ഫിലിം ഗോർഡൺ ഹവർ സദസിനെ ചിന്തിപ്പിക്കുന്ന ദൃശ്യാവിഷ്കരണം ആയിരുന്നു. ജനങ്ങളുമായി ഏറ്റവും അടുത്തിടപഴകുന്ന പോലീസ് വകുപ്പിന്റെ പ്രവർത്തനം തമാശയിൽ കോർത്തിണക്കിയ സ്കിറ്റുമായി എത്തിയപ്പോൾ കാണികൾ ചിരിയിലാഴ്ന്നു.
സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ട്രാഫിക് എന്ന ആൽബം അഡീഷണൽ എസ്.പി. പ്രദീപ്കുമാർ റിലീസ് ചെയ്തു. ജോർജ് കുട്ടി, സി. മധു, ദീപ്തി കുമാർ, സി.എസ്. അരുൺ കുമാർ, വിജയകാന്ത്, വി.ശ്രീജിത്ത്, എ. ഫിറോസ്, എൻ. സാബു, കെ.രാജേഷ്, ബി. സുരേഷ്, ജയദേവ് കുമാർ, ആർ.രാജേഷ്, ജിജി കുമാരി, കൃഷ്ണകുമാരി, നീതു കൃഷ്ണ, അശ്വതി വിജയൻ , അനീഷ്, അരുൺ ഗോപി തുടങ്ങിയ കലാകാരൻമാരാണ് പങ്കെടുത്തത്.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...