ജില്ലയിൽ സുരക്ഷാ സന്നാഹങ്ങള്‍ സജീകരിച്ച് പോലീസ് സേന

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വവും ഭയരഹിതവുമായ രീതിയില്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായെന്ന് ജില്ലാ പോലീസ് മേധാവി വി. അജിത്ത് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. 11 ഡിവൈഎസ്പിമാര്‍, 30 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, 230 സബ് ഇന്‍സ്പെക്ടര്‍മാര്‍, 1253 പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് ജില്ലയില്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ സുരക്ഷാ ഉറപ്പാക്കുന്നത്. തമിഴ്നാട് പോലീസില്‍ നിന്നുള്ള 80 ഉദ്യോഗസ്ഥരും സെന്‍ട്രല്‍ പാരാമിലിറ്ററി ഫോഴ്‌സിലെ 24 ഉദ്യോഗസ്ഥരെയും എക്‌സൈസ്, ഫോറസ്റ്റ്, ഫയര്‍ ഫോഴ്സ്, സ്‌പെഷ്യല്‍ പോലീസ് ഫോഴ്സ്, ഹോം ഗാര്‍ഡ് ഉദ്യോഗസ്ഥരെയും ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. വനമേഖലയിലെ ബൂത്തുകളില്‍ പ്രത്യേക സുരക്ഷാ സന്നാഹങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ക്രമസമാധന പാലനത്തിനും ബൂത്തുകള്‍ക്കും സ്ട്രോംഗ് റൂമുകള്‍ക്കും കാവല്‍ നില്‍ക്കുന്നതിനും സിആര്‍പിഎഫിനേയും ഉപയോഗിക്കുന്നുണ്ട്.

എല്ലാ ബൂത്തുകളിലും ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. പ്രശ്ന സാധ്യതയുള്ള ബൂത്തുകളിലും വള്‍ണറബിള്‍ ബൂത്തുകളിലും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. വോട്ടെടുപ്പ് കഴിയും വരെ ജാഗ്രത പാലിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ചുമതലക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടുവീതം പെട്രോള്‍ സംഘങ്ങളുണ്ടാവും. ജില്ലാ പോലീസ് മേധാവിയുടെ പെട്രോള്‍ സംഘവും തെരഞ്ഞെടുപ്പ് ജോലികളിലുണ്ടാവും. വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണകേന്ദ്രത്തില്‍നിന്നും ബൂത്തുകളിലേക്കും തിരിച്ച് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്കും കൊണ്ടുപോകുന്നതിനും ആവശ്യമായ പോലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...

കാസർഗോഡ് എംഡിഎംഎ കേസ് ; 2 മാസത്തിനിടെ റിയയുടെ അക്കൗണ്ടിൽ നടന്നത് 49...

0
കാസർഗോഡ് : കാലിക്കടവിൽ കോൺഗ്രസ് പ്രവർത്തകൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ നിർണ്ണായകമായ...

പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ മാത്രം മോഷ്‌ടിച്ച് കള്ളൻ

0
തിരുവനന്തപുരം: തിരുവനന്തപുരം പിഎംജിയിലെ പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ...