പന്തളം: 1973ലെ ഭാരത് ബന്ദിനിടെ പന്തളത്ത് നടന്ന പോലീസ് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായിരുന്ന തുമ്പമണ്‍ കോട്ടാണി കോളനിയില്‍ (മുട്ടം കോളനി 49ല്‍) കെ. കുമാരന് (93) നിര്യാതനായി.
ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: പരേതയായ കുട്ടി. മക്കള്‍: ജാനകി, ചെല്ലപ്പന്, പരേതരായ ചെല്ലമ്മ, തങ്കമ്മ, തങ്കപ്പന്. മരുമക്കള്‍: കൃഷ്ണന്‍കുട്ടി, ചന്ദ്രന്, ഇന്ദിര.