ഓയൂര്‍ : വീട്ടില്‍ അതിക്രമിച്ച് കയറി പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പൂയപ്പള്ളി പുന്നക്കോട് റോഡുവിള പുത്തന്‍വീട്ടില്‍ അനില്‍ കുമാറാണ് (37) പിടിയിലായത്. കഴിഞ്ഞ മാസം 29ന് വൈകിട്ട് 3 മണിക്കായിരുന്നു സംഭവം. പെണ്‍കുട്ടി ബഹളം വച്ചതോടെ തൊട്ടടുത്ത മുറിയില്‍ ഉറങ്ങിക്കിടന്ന സഹോദരനും അയല്‍വാസികളും എത്തിയപ്പോഴേക്കും ഇയാല്‍ മതില്‍ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പൂയപ്പള്ളി സിഐ വിനോദ് ചന്ദ്രന്‍ എസ്ഐ രാജന്‍ ബാബു, എസ്സിപിഒ സന്തോഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment