ഉത്ര കൊലപാതകം ; സൂരജ് പാമ്പിനെ വീട്ടിൽ കൊണ്ടുവന്ന വിവരം അറിയാമായിരുന്നു ; അമ്മയുടെയും സഹോദരിയുടെയും മൊഴി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സൂരജ് പാമ്പിനെ വീട്ടിൽ കൊണ്ടു വന്ന വിവരം അറിയാമായിരുന്നു എന്ന് അമ്മയുടെയും സഹോദരിയുടെയും മൊഴി. എന്നാൽ കൊലപാതകത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നും ഇവർ മൊഴി നൽകി. എന്നാൽ ഇതു അന്വേഷണ സംഘം വിശ്വാസത്തിൽ എടുത്തിട്ടില്ല. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും വിട്ടയച്ചെങ്കിലും വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

സ്വർണം കുഴിച്ചിട്ട കാര്യവും അറിഞ്ഞിരുന്നെന്നു അമ്മ രേണുക സമ്മതിച്ചു. രേണുകയെയും സൂരജിന്റെ സഹോദരി സൂര്യയെയും വീണ്ടും ചോദ്യം ചെയ്യും. തെളിവ് നശിപ്പിച്ചതിനും ഗാർഹിക പീഡനത്തിനും ഇവർക്കെതിരെ മതിയായ തെളിവ് ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

വീണ്ടും ചോദ്യം ചെയ്‌ത ശേഷം തുടർ നടപടികൾ സ്വീകരിക്കും. അതേസമയം സൂരജിന്‍റെ അച്ഛൻ സുരേന്ദ്രനെ കൂട്ടി കൂടുതൽ ഇടങ്ങളിൽ തെളിവെടുപ്പ് നടത്തും. ഉത്രയുടെ സ്വർണം സൂക്ഷിച്ചിരുന്ന ലോക്കർ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. സൂരജിന്റെ പറക്കോട്ടെ വീട്ടിൽ വീണ്ടും തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ദിവസം സൂരജിന്റെ വീട്ടു പറമ്പിൽ നിന്നും കണ്ടെത്തിയ സ്വർണം ഉത്രയുടേതാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

സാഹചര്യ തെളിവുകൾ മാത്രമുള്ള ഈ അപൂർവ കൊലപാതക കേസ് കോടതിയിലെത്തുമ്പോൾ ദുര്‍ബലമാകരുതെന്ന നിർബന്ധം അന്വേഷണ സംഘത്തിനുണ്ട്. അതുകൊണ്ടുതന്നെ പഴുതടച്ച കുറ്റപത്രം കോടതിയിലെത്തിക്കാനാണ് തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...