കോഴിക്കോട് നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യു.ഡി.എഫ് നേതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യു.ഡി.എഫ് നേതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. കണ്ടാൽ അറിയാവുന്ന 20 ഓളം പേർക്കെതിരെയാണ് നാദാപുരം പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തൽ, നിയമവിരുദ്ധമായി സംഘം ചേർന്ന് ജീവനക്കാരെ കയ്യേറ്റം ചെയ്യൽ, ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം.

വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു. യുഡിഎഫ് ഭരിക്കുന്ന ഗ്രാമ പഞ്ചായത്തിൽ, എൽ.ഡി.എഫിന് അനുകൂലമായി സെക്രട്ടറി യു.ഡി.എഫ് വോട്ടുകൾ തള്ളുകയും എൽ.ഡി.എഫ് വോട്ടുകൾ കൂട്ടിച്ചേർക്കുകയും ഹിയറിംഗിന് വരുന്നവരുടെ വാദം കേൾക്കുന്നില്ലെന്നുമായിരുന്നു യു.ഡി.എഫ് ആരോപണം. ഉപരോധത്തിനിടയിൽ പ്രവർത്തകർ പഞ്ചായത് സെക്രട്ടറിയോട് കയർക്കുകയും മോശമായി സംസാരിക്കുകയും ചെയ്യുന്നുണ്ട്. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി പി.സി. രമേശൻ നാദാപുരം പോലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസം രാവിലെ സമാന ആരോപണവുമായി എൽ.ഡി.എഫ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ സെക്രട്ടറി വോട്ടർ പട്ടിക അട്ടിമറിക്കുന്നുവെന്നാരോപിച്ചാണ് എൽ.ഡി.എഫ് മാർച്ച് നടത്തിയത്. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് കുറച്ച് ദിവസമായി നാദാപുരത്ത് ഇരുപക്ഷവും കൊമ്പ് കോർക്കൽ തുടങ്ങിയിട്ട്. 18 കാരിയെ വിവാഹിതയാക്കി വോട്ട് തള്ളാൻ നൽകിയും മറ്റൊരാളെ മരിച്ചെന്ന് ചൂണ്ടിക്കാട്ടി വോട്ട് തള്ളിക്കാൻ അപേക്ഷ നൽകിയതുമുൾപ്പെടെ നിരവധി രാഷ്ട്രീയ നാടകങ്ങളാണ് നാദാപുരത്ത് വോട്ട് ചേർക്കലുമായി ബന്ധപ്പെട്ട് അരങ്ങേറിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...