ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെ പോലീസ് കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വോട്ടുകൊള്ള നടത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള സിജെപിയുടെ ജന്തര്‍ മന്തര്‍ 2.0 സമരത്തിന്റെ തുടര്‍ച്ചയായി ഇന്നും ഡല്‍ഹിയില്‍ പ്രതിഷേധം. ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് സിജെപിയും ഇടത് വിദ്യാര്‍ഥി സംഘടനകളും നടത്തിയ പ്രതിഷേധത്തെ ഡല്‍ഹി പോലീസ് ക്രൂരമായി നേരിട്ടു. പ്രതിഷേധക്കാരോട് സംസാരിക്കുന്നതിനിടെ ജോണ്‍ ബ്രിട്ടാസ് എംപിയെ കസ്റ്റഡിയിലെടുത്തു. പോലീസ് ക്രൂരമായി മര്‍ദിച്ച് റോഡില്‍ തള്ളിയെന്ന് എംപി പറഞ്ഞു.

ഡല്‍ഹി കൊണാട്ട് പ്ലേസിലാണ് എസ്എഫ്‌ഐ, എഐഎസ്എഫ് നേതൃത്വത്തില്‍ ഉച്ചക്ക് 12 മണിയോടെ പ്രതിഷേധം ആരംഭിച്ചത്. എന്നാല്‍ പ്രതിഷേധത്തെ പോലീസ് അടിച്ചമര്‍ത്തി. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം. സജിയെ റോഡിലൂടെ വലിച്ചിഴച്ചു. ആദര്‍ശിന്റെ നെറ്റിയില്‍ പരിക്കേറ്റു. ജെയ്ക് സി. തോമസ് ഉള്‍പ്പെടെ നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പിന്നീട് രണ്ട് മണിയോടെ ഡല്‍ഹി ആര്‍കെ ആശ്രമില്‍ ഐസയുടെ നേതൃത്വത്തില്‍ മിന്നല്‍ പ്രതിഷേധം നടത്തി. ഇവിടെയും പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിലെ അറസ്റ്റിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പാലക്കാട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സംഘർഷഭരിതമായി

0
പാലക്കാട്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ...

നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതി സുഹൈൽ സജീവിന് മദ്യം നൽകിയ ബാറുകൾക്കെതിരേ...

0
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതി സുഹൈൽ സജീവിന്...

ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത ജോൺ ബ്രിട്ടാസ് എംപിയെ ആശുപതിയിൽ...

0
ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ പോലീസ്...

പ്രതിഷേധക്കാരെ തല്ലിച്ചതച്ച ഡല്‍ഹി പോലീസ് നടപടി ക്രൂരം ; ആഭ്യന്തര മന്ത്രി അമിത് ഷാ...

0
കൊച്ചി : ഡൽഹിയിൽ സമരം ചെയ്ത രാഷ്ട്രീയ-യുവജന പ്രവർത്തകരെ പോലീസ് ക്രൂരമായി...