അടൂര്‍: റിമാന്‍ഡ് ചെയ്തുവെന്ന കേട്ട് മര്‍ദനക്കേസ് പ്രതി കോടതിയില്‍ നിന്ന് ഇറങ്ങിയോടി. വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തു. പോരുവഴി എടക്കാട് കല്ലുംപുറത്ത് വീട്ടില്‍ എസ്. നിഖില്‍ (27) ആണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ഇറങ്ങിയോടിയത്. രാത്രി എട്ടരയോടെ സ്വന്തം വീട്ടില്‍ നിന്ന് ഇയാളെ പോലീസ് കണ്ടെത്തി.
ഹൈക്കോടതി നിര്‍ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായ പ്രതിയെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഏനാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത മര്‍ദന കേസിലെ പ്രതിയാണ് നിഖില്‍. കടമ്പനാട് സ്‌കൂളില്‍ കലോത്സവ പരിശീലനത്തിന് വന്ന കുട്ടികളെ റോഡിലിട്ട് മര്‍ദിച്ച സംഘത്തില്‍ ഇയാളുമുണ്ടായിരുന്നു.
കേസില്‍ ഒളിവിലായിരുന്ന നിഖില്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഏനാത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് മുന്‍പാകെ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിന്‍ പ്രകാരം നിഖില്‍ ഏനാത്ത് സ്‌റ്റേഷനില്‍ ഇന്നലെ ഹാജരായി.
ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി വൈകിട്ട് നാലിന് അടൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്യുകയാണെന്നും തിങ്കളാഴ്ച ജാമ്യം പരിഗണിക്കാമെന്നും മജിസ്‌ട്രേറ്റ് അറിയിച്ചതോടെ നിഖില്‍ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. നിഖിലിന്റെ മാതാപിതാക്കള്‍ അടക്കം കോടതി പരിസരത്തുണ്ടായിരുന്നു.
അടൂര്‍, ഏനാത്ത് പോലീസ് സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇയാളെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. സാധാരണ ഹൈക്കോടതി നിര്‍ദേശപ്രകാരം വരുന്ന കേസുകളില്‍ മജിസ്‌ട്രേറ്റിന്റെ വിവേചന അധികാരം പ്രയോഗിക്കാം. ഭൂരിഭാഗവും ജാമ്യം അനുവദിക്കുകയുമാണ് പതിവ്. ഇവിടെ റിമാന്‍ഡ് എന്ന് കേട്ടതോടെ നിഖില്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.