Saturday, July 5, 2025 10:57 am

മദ്യലഹരിയിൽ വാഹനമോടിച്ച് അഞ്ച് ടൂ വീലറും ഒരു കാറും ഇടിച്ച് തെറിപ്പിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ചെന്നൈയിൽ മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് രണ്ടു പോലീസുകാർ തടവില്‍. റാണിപ്പെട്ട് ജില്ലയിലെ കോൺസ്റ്റബിളുമാരായ ശ്രീധർ, അരുൾ മണി എന്നിവർക്കെതിരെയാണ് നടപടി. അശോക് നഗറിലെ, റോഡരികിൽ നിർത്തിയിട്ടിരുന്ന അഞ്ച് ടൂ വീലറും ഒരു കാറുമാണ് ഇടിച്ചുതെറിപ്പിച്ചത്. വെള്ളിയാഴ്ച അശോക് നഗറിലായിരുന്നു സംഭവം. റാണിപ്പെട്ട് ജില്ലയിലെ അവലൂര്‍ സ്റ്റേഷനിലെ പോലീസുകാരനായ ശ്രീധറും അരുള്‍ മണിയും തമിഴ്നാട് പോലീസിന്റെ ഔദ്യോഗിക എസ്‍യുവി വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. വിരുഗമ്പാക്കത്തെ തൈഷ അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സില്‍ നിന്ന് അഭിരാമപുരത്തെ തമിഴ്നാട് കമാന്‍ഡോ ഫോഴ്സ് സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ ഇരുവരും മദ്യപിച്ചിരുന്നതായി കണ്ടെത്തി.

വാഹനം ഓടിച്ചിരുന്ന ശ്രീധറിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും അശോക് നഗര്‍ ടെന്‍ത് അവന്യുവിലെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ച് ബൈക്കുകളും ഒരു സൈക്കിളും ഒരു കാറും ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടത്തെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ ഇരുവരും മദ്യപിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ വകുപ്പുതല അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി

0
മൂന്നാ‌ർ: പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. മൂന്നാർ മാട്ടുപ്പെട്ടിയിൽ ആണ്...

സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയൻ ജനറൽ...

കുറ്റ്യാടിയിൽ രാസലഹരി നല്‍കി വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍

0
കോഴിക്കോട് : കുറ്റ്യാടിയിൽ രാസലഹരി നല്‍കി വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍...

ചെങ്ങന്നൂരിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിന് തീയിട്ടയാളെ പോലീസ് പിടികൂടി

0
ചെങ്ങന്നൂർ: വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ രാത്രിയിൽ കത്തിച്ചയാളെ പോലീസ് പിടികൂടി....