ഭിക്ഷാടകനായ കോടിശ്വരന്‍ ; ഒരു മാസം സമ്പാദിക്കുന്നത് ഒരുലക്ഷത്തിനടുത്ത്

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : ലോകത്തെ തന്നെ ഏറ്റവും ആസ്തിയുള്ള ഭിക്ഷക്കാരൻ ഇന്ത്യയിലെന്ന് റിപ്പോർട്ടുകൾ. മുംബൈ തെരുവുകളിൽ ഭിക്ഷാടനം നടത്തുന്ന ഭാരത് ജെയിൻ എന്നയാളാണ് ലോകത്തെ തന്നെ ഏറ്റവും ധനികനായ ഭിക്ഷക്കാരനെന്ന് സീ ന്യൂസ് ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ 7.5 കോടി രൂപയാണ് ഇയാൾ ഭിക്ഷാടനത്തിലൂടെ സമ്പാദിച്ചത്. ഭിക്ഷ യാചിച്ച് പ്രതിമാസം നേടുന്ന വരുമാനം 60,000 രൂപ മുതൽ 75,000 രൂപ വരെയാണ്. മുംബൈയിൽ ആഡംബര ഫ്ലാറ്റും വാടകക്ക് നൽകിയിരിക്കുന്ന കെട്ടിടങ്ങളും ഒക്കെ സ്വന്തമായുള്ളയാളാണ് ഈ ‘ധനിക’ യാചകൻ.

ഭിക്ഷാടനത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഇയാൾ മുംബൈയിൽ 1.2 കോടി രൂപ വിലമതിക്കുന്ന 2ബിഎച്ച്കെ ഫ്ലാറ്റ് സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ പരേലിലെ ഒരു ഒറ്റമുറി അപ്പാർട്ട്‌മെന്റിലാണ് താമസം. താനെയിൽ പ്രതിമാസം 30,000 രൂപ വാടക ലഭിക്കുന്ന രണ്ട് കടകളുമുണ്ട്. മുംബൈയിലെ ഏറ്റവും തിരക്കുള്ള ഇടങ്ങളിലാണ് ജയിന്റെ ഭിക്ഷാടനം. ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് റെയിൽവേ സ്റ്റേഷൻ, ആസാദ് മൈതാൻ എന്നിവിടങ്ങളിലാണ് ജെയിൻ ഭിക്ഷ യാചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇത്രയും സമ്പത്തുണ്ടായിട്ടും ഭിക്ഷാടനം തന്നെയാണ് ഇപ്പോഴും ജയിനിന്റെ തൊഴിൽ. തെരുവുകളിൽ ഭിക്ഷാടനം നടത്തി തന്നെ ജീവിതം. മണിക്കൂറുകൾ ജോലി ചെയ്തിട്ടും നൂറു രൂപ സമ്പാദിക്കാൻ പലരും പാടു പെടുന്ന രാജ്യത്ത് ആളുകളുടെ ഔദാര്യം കൊണ്ട് 10-12 മണിക്കൂറിനുള്ളിൽ തന്നെ ജയിൻ പ്രതിദിനം നേടുന്നത് 2,000-2,500 രൂപയാണ്.

ഭാര്യയും രണ്ടു മക്കളും അച്ഛനും സഹോദരനുമടങ്ങുന്നതാണ് കുടുംബം. മക്കൾ ഒരു കോൺവെന്റ് സ്കൂളിൽ ചേർന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നു. കുടുംബാംഗങ്ങൾ ഒരു സ്റ്റേഷനറി കട നടത്തുന്നുണ്ട്. ഭിക്ഷാടനം നിർത്താൻ കുടംബാംഗങ്ങൾ ജയിനെ ഉപദേശിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഇയാൾ ഭിക്ഷാടനത്തിനായി ഇറങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...