സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം ! എയ്ഞ്ചലിനെയും മാഗിയെയും ആദരിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട ധീരന്മാരായ മനുഷ്യന്മാരെ ആദരിക്കുന്ന ചടങ്ങുകൾക്ക് നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ, വളരെ അപൂർവ്വമായി മാത്രമേ മനുഷ്യർക്ക് സഹായമാകുന്ന നായകളെ ആദരിക്കുന്ന കാഴ്ച്ച നാം കണ്ടിട്ടുള്ളൂ. അത്തരമൊരു സംഭവത്തെക്കുറിച്ചാണ് പറയാൻ പോകുന്നത്. ഇടുക്കി പോലീസാണ് ഈ അസുലഭ നിമിഷത്തിന് വേദിയൊരുക്കിയത്. എയ്ഞ്ചൽ, മാഗി എന്നീ പോലീസ് നായകളെയാണ് ആദരിച്ചത്. ഇവർ ഇടുക്കി പൊലീസ് കെ നയൻ സ്ക്വാഡിലെ അംഗങ്ങളാണ്. ഇരുവരും ബെൽജിയൻ മലിനോയിസ് ഇനത്തിൽപ്പെട്ട നായകളാണ്. എയ്ഞ്ചലിൻ്റെ മികവാർന്ന സേവനങ്ങൾ കഡാവർ വിഭാഗത്തിലാണ്. വയനാട് ദുരന്തത്തിൽ 8 മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനാണ് ഈ മിടുക്കി സഹായിച്ചത്. എയ്ഞ്ചൽ ഇവിടെ 12 ദിവസം സേവനമനുഷ്ഠിച്ചു. മാഗിയുടെ മികവ് സ്ഫോടനവസ്തുക്കൾ കണ്ടെത്തുന്നതിലാണ്. 2 സംസ്ഥാന പോലീസ് മീറ്റിൽ മാഗി ഒന്നാം സ്ഥാനം നേടി. ഇപ്പോൾ രണ്ടാമത്തെ ദേശീയ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്. മാഗിയുടെ പ്രധാന സംരക്ഷക കേരളത്തിലെ ഏക വനിതാ ഹാൻഡ്‌ലർ ബിന്ദുവാണ്. നായകൾക്കും ഹാൻഡ്‌ലർമാർക്കും ഇടുക്കി ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് മെഡലുകൾ സമ്മാനിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിൻ്റെ പ്രസ്താവനയെ തുറന്നെതിർത്ത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ട് എപി വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...