തിരുവനന്തപുരം : ഞായറാഴ്ച ദിവസത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ തിരുവനന്തപുരത്ത് കര്‍ശന പോലീസ് പരിശോധന. അനാവശ്യമായി പുറത്തിറങ്ങിയവരില്‍നിന്ന് പിഴ ഈടാക്കുകയും കേസെടുക്കുകയും ചെയ്തു. ഞായറാഴ്ചയായതിനാല്‍ വിവാഹാവശ്യത്തിനായിരുന്നു വാഹനങ്ങള്‍ കൂടുതലും നിരത്തിലിറങ്ങിയത്.
ക്ഷണപത്രത്തിലെ തീയതിയടക്കം കൃത്യമായി പരിശോധിച്ച ശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. വിവാഹാവശ്യത്തിന് പോകുന്ന ബസുകള്‍ക്കുള്ളില്‍ ആളുകള്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്നും പരിശോധിച്ചു. പലയിടത്തും അനാവശ്യമായി പുറത്തിറങ്ങിയവരുടെ വാഹനങ്ങള്‍ പിടിച്ചവെയ്ക്കുകയും കേസെടുക്കുകയും ചെയ്തു. നാലുപേരില്‍ കൂടുതല്‍ സഞ്ചരിച്ച കാറുകളും തടഞ്ഞു. കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രക്കാര്‍ വളരെ കുറവായിരുന്നു. ഹോട്ടലുകളും അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും മാത്രമാണ് തുറന്നത്.