വഡോദരയിൽ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി രക്ഷപെട്ട പ്രതിക്കായി മൂന്നാം ദിവസവും തെരച്ചിൽ ഊർജിതമാക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത് : കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയ്ക്കായി മൂന്നാം ദിവസവും തെരച്ചിൽ ഊർജിതമാക്കി മുക്കം പോലീസ്. മുക്കത്ത് എംഡിഎംഎയുമായി പിടിയിലായ കേസിൽ തെളിവെടുപ്പിനായി ദില്ലിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുജറാത്തിലെ വഡോദരയിൽ വെച്ച് പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി പോയ പ്രതി മുക്കം പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫയ്ക്കായാണ് പോലീസ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ ആണ് ഓടുന്ന ട്രെയിനിൽ നിന്ന് പ്രതി ചാടി രക്ഷപെട്ടത്. എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ ദില്ലിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.

ഹനീഫ വഡോദര സ്റ്റേഷന് സമീപം വെച്ച് ട്രെയിനിൽ നിന്ന് ചാടിയാണ് രക്ഷപെട്ടത്. മുക്കം ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥരാണ് പ്രതിക്കൊപ്പം ഉണ്ടായിരുന്നത്. വഡോദര റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറകൾ പ്രവർത്തിക്കാതിരുന്നത് പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയായി. പ്രതിയെ പിടികൂടാൻ ഗുജറാത്ത് പോലീസിന്റെ സഹായം തേടിയിട്ടുണ്ടെങ്കിലും അവർ ഈ കേസിൽ കൂടുതൽ താൽപ്പര്യം കാണിക്കാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകം അന്താരാഷ്ട്ര പ്രതിസന്ധികൾക്കിടയിലൂടെയാണ് പോകുന്നത്, വെല്ലുവിളികളോട് ബ്രിക്സിൻ്റെ പ്രതികരണം എന്താണ്? : ഇറാൻ

0
ന്യൂഡൽഹി: ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ഇറാന്‍. പശ്ചിമേഷ്യന്‍...

ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി

0
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി....

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...

പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചതായി...

0
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന്...