തൊടുപുഴ: തൊടുപുഴ കേന്ദ്രീകരിച്ച് ലഹരി വ്യാപനം കൂടുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്വീകരിച്ച രാത്രികാല നിയന്ത്രണത്തിനെതിരെ ഒരു വിഭാഗം വ്യാപാരികൾ രംഗത്ത്. രാത്രി 12ന് ശേഷം തൊടുപുഴ നഗരസഭ പരിധിയിലുള്ള കടകളെല്ലാം അടയ്ക്കണമെന്ന പോലീസിന്റെ നിർദേശത്തിനെതിരെയാണ് ഒരുവിഭാഗം വ്യാപാരികൾ രംഗത്തെത്തിയിരിക്കുന്നത്. പോലീസിന്റേത് ഏകപക്ഷീയമായ തീരുമാനമെന്നും രാത്രിയാത്രക്കാർക്കുൾപ്പെടെ ഈ തീരുമാനം തിരിച്ചടിയാകുമെന്നുമാണ് വ്യാപാരികളുടെ പക്ഷം. എന്നാൽ ഒരുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ മാത്രം തീരുമാനം നടപ്പിലാക്കാനാണ് നീക്കമെന്നാണ് പോലീസ് പറയുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































