കണ്ണൂർ : ഇരിട്ടിയിൽ ടിപ്പർ ലോറിയും പോലീസ് ജീപ്പും കൂട്ടിയിടിച്ച് ഒരു പോലീസുകാരന് പരിക്ക്. ടിപ്പർ ലോറി പോലീസ് ജീപ്പിന് പിറകിൽ വന്നു ഇടിക്കുകയായിരുന്നു. ഇരിട്ടി പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ടിപ്പർ ലോറി ഇടിച്ച ആഘാതത്തിൽ പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. ഈ സമയത്ത് വണ്ടിക്കകത്തുണ്ടായിരുന്ന പപോലീസുകാരന് തലയ്ക്ക് സാരമായി പരിക്കേറ്റു. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ടിപ്പർ ലോറി പോലീസ് ജീപ്പ് ഇടിച്ചു മറിച്ചു ; ഒരു പോലീസുകാരന് പരിക്ക്
RECENT NEWS
Advertisment