തൃപ്പൂണിത്തറ: കെഎസ്‌ആര്‍ടിസി ബസില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാന്‍ ശ്രമിച്ച പോലീസുകാരന് നല്‍കേണ്ടി വന്നത് 3000 രൂപ. തൃപ്പൂണിത്തറ-ആലുവ റൂട്ടിലോടുന്ന ബസിലാണ് സംഭവം നടന്നത്. ടിക്കറ്റെടുക്കാന്‍ വിസമ്മതിച്ച പോലീസുകാരനെ ചോദ്യം ചെയ്ത കണ്ടക്ടറെ പോലീസുകാരന്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.
ഇതോടെ സംഭവം പോലീസ് സ്റ്റേഷനില്‍ പരാതിയായെത്തി. സംഭവമറിഞ്ഞ് കെഎസ്‌ആര്‍ടിസി അധികൃതരും സ്റ്റേഷനിലെത്തി. ഒടുവില്‍ ട്രിപ്പ് മുടക്കിയതിന്റെ പേരില്‍ 3000 രൂപ പിഴയടച്ചാണ് പോലീസുകാരന്‍ തടിയൂരിയത്.
കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് സ്റ്റോപ്പില്‍ നിന്ന് ബസ് കയറിയ പോലീസുകാരന്‍ ടിക്കറ്റ് വാങ്ങിയിട്ടും ടിക്കറ്റ് നിരക്കായ 19 രൂപ നല്‍കിയില്ല. പണം ചോദിച്ച കണ്ടക്ടര്‍ വിപിന്‍കുമാറിനെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ബസ് ട്രിപ്പ് മുടക്കാന്‍ ശ്രമിക്കുകയും ചെയ്തു.