ഇടുക്കിയിലെ തോട്ടം മേഖലയില്‍ വട്ടിപ്പലിശക്കാരെ പൂട്ടാന്‍ ഓപ്പറേഷന്‍ ഷൈലോക്കുമായി പോലീസ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി ഹൈറേഞ്ചിലെ തോട്ടം മേഖലയില്‍ വട്ടിപ്പലിശക്കാരെ പൂട്ടാന്‍ ഓപ്പറേഷന്‍ ഷൈലോക്കുമായി പോലീസ്. ഇടുക്കിയിലെ അതിര്‍ത്തി ഗ്രാമങ്ങളിലടക്കം വട്ടി പലിശക്കാര്‍ക്കായി വലവിരിച്ചിരിക്കുകയാണ് പോലീസ്. ജില്ലയില്‍ വിവിധ ഇടങ്ങളില്‍ ഓപ്പറേഷന്‍ ഷൈലോക്കിന്റെ ഭാഗമായി പോലീസ് റെയ്ഡുകള്‍ നടത്തി. നെടുങ്കണ്ടം ചക്കകാനത്തുനിന്നും ഒരാളെ പോലീസ് പിടികൂടി. സാധാരണക്കാരെ കുത്തിപ്പിഴിഞ്ഞു കൊള്ളയടിക്കുന്ന വട്ടി പലിശക്കാര്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷന്‍ ഷൈലോക്കിന് പോലീസ് രൂപം നല്‍കിയത്. ഇടുക്കി ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളും ഉള്‍ഗ്രാമ പ്രദേശങ്ങളും കേന്ദ്രീകരിച്ച് വട്ടി പലിശക്കാര്‍ പിടിമുറുക്കുന്നതിന്റെ സാഹചര്യം മനസ്സിലാക്കിയ പോലീസ് ഒരേസമയം വിവിധ ഇടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി.

നെടുങ്കണ്ടം, കട്ടപ്പന, രാജാക്കാട്, ഉടുമ്പഞ്ചോല, മൂന്നാര്‍, കുമളി, തൊടുപുഴ തുടങ്ങിയ സ്റ്റേഷന്‍ പരിധിയിലാണ് പരിശോധന നടത്തിയത്. ഇതില്‍ നെടുങ്കണ്ടം ചക്കക്കാനത്തുനിന്നുമാണ് ഒരാള്‍ പിടിയിലായത്. കൊന്നക്കാപറമ്പില്‍ ബാലകൃഷ്ണന്‍ നായരുടെ മകന്‍ സുധീന്ദ്രനാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും ഒന്‍പത് ലക്ഷത്തി എമ്പത്തിആറായിരത്തി എണ്ണൂറ് (9,86,800) രൂപയും മൂന്ന് ചെക്കുകളും ഒപ്പിട്ടു വാങ്ങിയ മുദ്രപത്രങ്ങളും, പണം നല്‍കിയതിന് ഈടായി വാങ്ങിയ ഒറിജിനല്‍ പട്ടയവും വാഹനത്തിന്റെ ആര്‍സി ബുക്കുമടക്കം കണ്ടെടുത്തു. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. തോട്ടം തൊഴിലാളികള്‍ക്കിടയില്‍ വട്ടിപ്പലിശക്ക് പണം വിതരണം നടത്തുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘങ്ങളെക്കുറിച്ചടക്കം ഓപ്പറേഷന്‍ ഷൈലോക്കിന്റെ ഭാഗമായി വിശദമായി അന്വേഷണം നടത്തുന്നുണ്ട്. വരുംദിവസങ്ങളിലും ജില്ലയുടെ വിവിധ ഇടങ്ങളില്‍ മിന്നല്‍ പരിശോധന തുടരുമെന്നാണ് ലഭിക്കുന്ന വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...

ഉപഭോഗം കൂടി, രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട് ; മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ...

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...