പത്തനംതിട്ട : പത്തനംതിട്ടയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് കൂടി കൊവിഡ്. ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യേഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആന്റിജന്‍ ടെസ്റ്റിലാണ് ഉദ്യോഗസ്ഥന് രോഗം കണ്ടെത്തിയത്. ഇതോടെ പത്തനംതിട്ടയില്‍ സ്ഥിതി ഗുരുതരമാകുകയാണ്. ഇന്നലെ മാത്രം ജില്ലയില്‍ 87 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
ഇതില്‍ 51 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടിരിക്കുന്നത്. കൂടാതെ 5 പേരുടെ ഉറവിടം അവ്യക്തമാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.