കൊച്ചി : മാലിന്യക്കൂമ്പാരത്തിലെ ദേശീയ പതാകയ്ക്കു സല്യൂട്ടു നല്‍കി ആദരിച്ച സിവില്‍ പോലീസ് ഓഫിസര്‍ ടി.കെ അമലിന് എറണാകുളം സിറ്റി പോലീസിന്റെ അഭിനന്ദനം. ഇന്നു രാവിലെയാണ് ഡിസിപി പ്രത്യേക അഭിനന്ദനം അറിയിച്ചത്. ദേശീയ പതാക ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വിവരം അറിഞ്ഞു സ്ഥലത്തെത്തി ജീപ്പില്‍ നിന്ന് ഇറങ്ങി ഉടന്‍ സല്യൂട്ടു നല്‍കി ശ്രദ്ധാപൂര്‍വം മടക്കി എടുക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മാധ്യമങ്ങളിലൂടെയും അല്ലാതെയും വാര്‍ത്തയറിഞ്ഞ് അമലിന് അഭിനന്ദന പ്രവാഹമാണ്. മേജര്‍ രവി ഉള്‍പ്പടെ പലരും ഇന്നു രാവിലെ നേരിട്ടെത്തി അഭിനന്ദനം അറിയിച്ചിരുന്നു.
മാലിന്യക്കൂമ്പാരത്തിലെ ദേശീയ പതാകയ്ക്കു സല്യൂട്ടു നല്‍കി ആദരിച്ച സിവില്‍ പോലീസ് ഓഫിസര്‍ ടി.കെ അമലിന് എറണാകുളം സിറ്റി പോലീസിന്റെ അഭിനന്ദനം
RECENT NEWS
Advertisment