കാട്ടാക്കട : പോലീസ് ഉദ്യോഗസ്ഥന് എലിപ്പനി ബാധിച്ച് മരിച്ചു. തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലെ സിപിഒയും മാറനല്ലൂര്‍ വെളിയംകോട് കനാന്‍ ഹൗസില്‍ ബിനു (42) ആണ് ചികിത്സയില്‍ ഇരിക്കെ മരിച്ചത്. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് കടുത്ത ശരീരവേദനയും പനിയേയും തുടര്‍ന്ന് ബിനുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയോടുകൂടിയാണ് മരണം സംഭവിച്ചത്. ഭാര്യ : ജയ. മക്കള്‍ : ജ്യോത്സന, കീര്‍ത്തന. സംസ്കാരം ഇന്നു രാവിലെ 11-ന് വീട്ടുവളപ്പില്‍ നടക്കും.
എലിപ്പനി ബാധിച്ച് പോലീസ് ഉദ്യോഗസ്ഥന് മരിച്ചു
RECENT NEWS
Advertisment