പാലക്കാട് : പോലീസുകാര്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലുള്ളവര്‍ വനംവകുപ്പ് കേസിലെ പ്രതികള്‍. മുട്ടിക്കുളങ്ങര സ്വദേശികളായ സജിയും സുരേഷുമാണ് കേസില്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. 2016 ല്‍ കാട്ടുപന്നിയെ വൈദ്യുതകെണി വച്ച് പിടിച്ചതിനാണ് ഇവര്‍ക്കെതിരെയുള്ള കേസ്. പോലീസുകാരുടെ മരണത്തിലും ഇവര്‍ക്ക് പങ്കുള്ളതായാണ് ലഭിക്കുന്ന സൂചന. മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ ഹവില്‍ദാര്‍മാരായ എലവഞ്ചേരി കുന്പളക്കോട് കുഞ്ഞുവീട്ടില്‍ മാരിമുത്തുവിന്റെ മകന് അശോക് കുമാര്‍ (35), കാവശേരി അത്തിപ്പൊറ്റ കുണ്ടുപറന്പില് വീട്ടില്‍ പരേതനായ കെ.സി മാങ്ങോടന്റെ മകന് മോഹന്‍ദാസ് (36) എന്നിവരാണു മരിച്ചത്.
പോലീസുകാര്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലുള്ളവര്‍ വനംവകുപ്പ് കേസിലെ പ്രതികള്‍
RECENT NEWS
Advertisment