ഉത്തർപ്രദേശ് : ഉത്തർപ്രദേശിൽ പോലീസ് കോൺസ്റ്റബിളിനു നേരെ അജ്ഞാതരുടെ വെടിവെപ്പ്. ഉത്തർപ്രദേശിലെ ഭഗ്പത് ജില്ലയിൽ ഇന്നലെ രാത്രി 9.45 ഓടെയാണ് സംഭവം. ഇന്നലെ രാത്രി 9 മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് സ്വന്തം വാഹനത്തിൽ വീട്ടിലേക്ക് മടങ്ങിയ അരുൺ എന്ന കോൺസ്റ്റബിളിനു നേരെ ചിലർ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചു എന്ന് പോലീസ് അറിയിച്ചു.
വെടിയേറ്റ പോലീസ് ഉദ്യോഗസ്ഥൻ്റെ ആരോഗ്യനില തൃപ്തികരമാണ്. നിലവിൽ ഇദ്ദേഹം 24 മണിക്കൂർ നിരീക്ഷണത്തിലാണ്. ഇതിനു ശേഷം കോൺസ്റ്റബിളിൻ്റെ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.