കോഴിക്കോട് : ഗതാഗത നിയമ ലംഘനം നടത്തി എന്നാരോപിച്ച് പി എസ് സി പരീക്ഷ എഴുതാൻ പോയ യുവാവിനെ തടഞ്ഞുവെച്ച് അവസരം നഷ്ടപ്പെടുത്തിയ ഫറോക്ക് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ മനുഷ്യാവകാശ കമ്മീഷൻ വിളിച്ചു വരുത്തും. രാമനാട്ടുകര മുട്ടുംകുന്ന് സ്വദേശി റ്റി. കെ അരുണിനാണ് സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥന്‍റെ പ്രവൃത്തി കാരണം പരിക്ഷയെഴുതാൻ അവസരം നഷ്ടമായത്. ഓക്ടോബര്‍ 22 -ാം തിയതി പിഎസ്സി പ്രിലിമിനറി പരീക്ഷ എഴുതാന്‍ പോയ രാമനാട്ടുകര സ്വദേശി അരുണിനെ ട്രാഫിക്ക് നിയമം ലംഘിച്ചെന്ന് പറഞ്ഞ് സീനിയർ സിപിഒ രഞ്ജിത്ത് പ്രസാദ് തടഞ്ഞു വെയ്ക്കുകയായിരുന്നു.
അരുണിന്‍റെ ബൈക്കിക്കിന്‍റെ താക്കോല്‍ ഊരിയെടുത്ത രഞ്ജിത്ത് പരീക്ഷ എഴുതുന്നത് വൈകിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ എസ്ഐ പി ഹനീഫയുടെ സഹായത്തോടെ പരീക്ഷാ കേന്ദ്രത്തിലെത്തിയെങ്കിലും പരീക്ഷ തുടങ്ങിക്കഴിഞ്ഞിരുന്നു. തുടര്‍ന്ന് അരുണിന് പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. ഇത് സംബന്ധിച്ച് അരുണ്‍ ഫറോക്ക് എസിപിയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സീനിയർ സിപിഒ രഞ്ജിത്ത് പ്രസാദിനെ സസ്പെന്‍റ് ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് പത്രങ്ങളിലും ഓണ്‍ ലൈനുകളിലും വാര്‍ത്തകള്‍ വന്നിരുന്നു. വാര്‍ത്ത കണ്ട മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.
നവംബർ 29 ന് രാവിലെ 10.30 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ നേരിട്ട് ഹാജരാകാനാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നോട്ടീസ് നൽകിയത്. ഫറോക്ക് അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർക്കാണ് കമ്മീഷൻ നോട്ടീസയച്ചത്. ഉത്തരവാദിയായ ഉദ്യോഗസ്ഥനെ എ സി പി സിറ്റിംഗിൽ ഹാജരാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. പരാതിയെ കുറിച്ച് ഫറോക്ക് അസിസ്റ്റന്‍റെ കമ്മീഷണർ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 / 0468 233 3033/ 295 3033 / mail – [email protected]