കോട്ടയം : ഓണത്തിന് ശേഷം ജില്ലയിലെ ചങ്ങനാശേരി, തൃക്കൊടിത്താനം പോലീസ് സ്റ്റേഷനുകളിലെ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ ആശങ്ക ഉയരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെ 12 പേര്‍ക്കാണ് പോസീറ്റിവായത്.
ഡി.വൈ.എസ്.പി ഓഫീസ്, സ്റ്റേഷന്‍ ഓഫീസ് എന്നിവിടങ്ങളിലെ 35 ഓളം പേര്‍ നിരീക്ഷണത്തിലാണ്. തൃക്കൊടിത്താനം സ്റ്റേഷനിലെ മൂന്ന് പേര്‍ക്കാണ് രോഗം. സ്റ്റേഷനിലെ അഞ്ച് പേര്‍ മെഡിക്കല്‍ ലീവിലാണ്. രണ്ട് സി.ഐമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലാണ്.