പത്തനംതിട്ട : ജില്ലയിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലയാലപ്പുഴ സി ഐക്കും തിരുവല്ല പുളിക്കീഴ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഇരുവരുടെയും രോഗ ഉറവിടം വ്യക്തമല്ല. രണ്ട് ഉദ്യോഗസ്ഥരും സ്റ്റേഷന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരായത് കൊണ്ട് തന്നെ ഇവരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഉദ്യോഗസ്ഥരോടും സ്റ്റേഷനില്‍ എത്തിയവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.
മലയാലപ്പുഴയിലെ ഇരുപത്തിയേഴ് ഉദ്യോഗസ്ഥരാണ് നിരീക്ഷണത്തിൽ പോയത്. എഴുപതോളം പേരുടെ പ്രാഥമിക സമ്പർക്ക പട്ടികയും ആരോഗ്യ വകുപ്പ് പുറത്ത് വിട്ടു. മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് കണ്ടെയ്മെന്റ് സോൺ ആക്കുവാനും സാധ്യതയുണ്ട്.
പത്തനംതിട്ടയില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്
RECENT NEWS
Advertisment