തിരുവനന്തപുരം : ഡ്യൂട്ടി സമയത്ത് മദ്യപിച്ച് തമ്മിലടിച്ച രണ്ടു പോലീസുകാര്‍ക്കെതിരേ കേസ്. തിരുവനന്തപുരം, നന്ദാവനം എ.ആര്‍ ക്യാമ്പിനുള്ളില്‍ മദ്യപിച്ച് ബഹളം വയ്ക്കുകയും തമ്മിലടിക്കുകയും ചെയ്ത സംഭവത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ലാല്‍ കുമാര്‍, ഷാജി എന്നിവര്‍ക്കെതിരെയാണ് മ്യൂസിയം പോലീസ് കേസെടുത്തത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.
ക്യാമ്പിലെ ഡ്രൈവര്‍മാരായ ഇവര്‍ ഡ്രൈവര്‍ ബാരക്കില്‍ വെച്ചാണ് മദ്യപിച്ചതും പിന്നീട് തമ്മിലടിച്ചതും. രണ്ടുദിവസത്തിനകം ഇവര്‍ക്കെതിരേ വകുപ്പുതല നടപടികളുണ്ടാകുമെന്നാണ് സൂചന. മുമ്ബും എ.ആര്‍.ക്യാമ്ബില്‍ പോലീസുകാര്‍ മദ്യപിക്കുകയും തമ്മിലടിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ പുറത്ത് വന്നിരുന്നു.





























