തിരുവനന്തപുരം : ഉന്നത പോലീസ് ഉദ്യോഗസ്ഥരുള്‍പ്പടെ തട്ടിപ്പു കേസില്‍ ആരോപണം കേള്‍ക്കുന്നു , മുഖ്യമന്ത്രി വിളിച്ച പോലിസുകാരുടെ യോഗം ഇന്ന്. എസ്.എച്ച്.ഒ മുതല്‍ ഡിജിപി വരെ പങ്കെടുക്കുന്ന യോഗത്തില്‍ പിണറായിയുടെ പ്രതികരണം എങ്ങനെ എന്നുള്ളത് കാത്തിരുന്നു കാണണം. വൈകിട്ട് മൂന്നരയ്ക്ക് ഓണ്‍ലൈനായാണ് യോഗം.
പോലീസിന്റെ തലപ്പത്തിരിക്കുന്നവര്‍ മുതല്‍ തട്ടിപ്പുകേസുകളിലും ഹണിട്രാപ്പുകളിലും പെടുന്നു ഇത് കേരളത്തിന് തന്നെ നാണക്കേടായി മാറിയിരിക്കുന്ന അവസ്ഥ. അതിലേറെ വിഷമകരമായിക്കൊണ്ടിരിക്കുന്നത് പൊതുജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം, ഹൈക്കോടതി പോലും ഇക്കാര്യത്തില്‍ നേരിട്ട് ഇടപെട്ടുകഴിഞ്ഞു എന്നാലും ശങ്കരന്‍ തെങ്ങുമേല്‍ തന്നെ എന്നരീതിയാണ് കാക്കിക്കുള്ളിലെ കാപാലികന്മാര്‍. പോലീസിന്റെ പ്രവര്‍ത്തനവും പ്രതിച്ഛായയും വര്‍ദ്ധിപ്പിക്കാന്‍ മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കുമെന്നാണ് അറിയുന്നത്. തെറ്റുകള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് ശക്തമായ ശിക്ഷാനടപടികളും കൈക്കൊള്ളുന്നതിനുള്ള അനുമതിയും സംസ്ഥാന പോലീസ് മേധാവി അറിയിച്ചേക്കും.
മോന്‍സന്‍ മാവുങ്കലുമായുളള ആരോപണങ്ങളിലും ഡി.ജി.പി നിലപാട് വിശദീകരിച്ചേക്കും. രണ്ടാം ഭരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിക്കുന്ന ആദ്യ പോലീസ് യോഗമാണിന്ന് നടക്കാനിരിക്കുന്നത്. വാര്‍ഷിക അവലോകന യോഗമെന്ന് ഔദ്യോഗികമായി വിശദീകരിക്കുമെങ്കിലും യോഗം വിളിച്ച സമയമാണ് പ്രസക്തി വര്‍ധിപ്പക്കുന്നത്. മുന്‍ ഡി.ജി.പി മുതല്‍ സി.ഐ വരെ അര ഡസനിലേറെ പോലീസുകാര്‍ മോന്‍സന്‍ മാവുങ്കല്‍ കേസില്‍ ആരോപണ വിധേയരാണ്.
തട്ടിപ്പുകാരനെന്ന് ഇന്റലിജന്‍സ് കണ്ടെത്തിയ പ്രതി പോലീസ് ആസ്ഥാനത്ത് വരെ കയറിയിറങ്ങി. മുഖ്യമന്ത്രിയാകട്ടെ ആ വിവാദത്തില്‍ പ്രതികരിച്ചിട്ടുമില്ല. വിവാദത്തിന് മുന്‍പ് ,രണ്ടാം ലോക്ക്ഡൗണിന്റെ അവസാന സമയത്ത് കഴുത്തറപ്പന്‍ പിരിവും പരിധി വിട്ട പെരുമാറ്റവും കാരണം സേന ഒട്ടേറെ പരാതി കേട്ടു . കോവിഡിന്റെ തുടക്കം മുതലുള്ള രാപ്പകല്‍ അദ്ധ്വാനത്തിന്റെ ശോഭ കെടുത്തിയെന്നും ആക്ഷേപമുണ്ട്. പിന്നാലെയെത്തിയ ഹണി ട്രാപ്പ് കേസ് വന്‍ നാണക്കേടുമായി. അതിനാല്‍ സേനയെ മൊത്തത്തിലുള്ള മാറ്റമാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്.