പോലീസ് ഹണി ട്രാപ് കേസ് ; പരാതിക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ തെളിവ് നശിപ്പിച്ചതായി സംശയം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോലീസ് ഹണി ട്രാപ് കേസിൽ പരാതിക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ തെളിവ് നശിപ്പിച്ചതായി സംശയം. പോലീസ് ഉദ്യോഗസ്ഥൻ അന്വേഷണ സംഘത്തിന് ഫോൺ കൈമാറിയത് ഫോർമാറ്റ് ചെയ്ത ശേഷമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. വാട്‌സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെ സോഷ്യൽ മീഡിയ ചാറ്റുകളും ഫോണിൽ ഇല്ല. ഇതാണ് പോലീസ് ഉദ്യോഗസ്ഥൻ തെളിവ് നശിപ്പിച്ചതായി സംശയിക്കാനുള്ള കാരണമായത്. പരാതിക്കാരനായ പോലീസ് ഉദ്യോഗസ്ഥന്റെ ഫോൺ വിശദമായ ഫൊറിൻസിക് പരിശോധനയക്ക് അയച്ചു.

ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാരോപിച്ച് കൊല്ലം സ്വദേശിനിയായ യുവതിക്കെതിരെ എസ്‌ഐ ആണ് പരാതിയുമായി രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്‌ഐ പരാതി നൽകുകയും യുവതിക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പോലീസ് ഉദ്യോഗസ്ഥരേയും ബന്ധുക്കളേയും ഒരു യുവതി ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് സ്‌പെഷ്യൽ ബ്രാഞ്ചും പോലീസ് ആസ്ഥാന എഡിജിപിയും ഇത് സംബന്ധിച്ച് രഹസ്യാന്വേഷണം നടത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...

ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ് : രണ്ടുപേർക്ക് 58 വർഷം തടവും 3.75 ലക്ഷം പിഴയും

0
മൂവാറ്റുപുഴ : ആറുവയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ രണ്ട് യുവാക്കൾക്ക്...

പ്രതിപക്ഷ പ്രതിഷേധത്തിനിടെ എം.എസ്.എം.ഇ. ബിൽ പാസാക്കി രാജ്യസഭ

0
ന്യൂഡൽഹി : സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എം.എസ്.എം.ഇ.) നേരിടുന്ന കുടിശ്ശിക...