‘ഒരു മനുഷ്യ സ്നേഹിയുടെ സഞ്ചാരപഥങ്ങള്‍’ പുസ്തക പ്രകാശനം ; ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്കോപ്പ നിര്‍വ്വഹിക്കും

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : മാധ്യമ പ്രവര്‍ത്തകനായ സാം കെ ചാക്കോ രചിച്ച ‘ഒരു മനുഷ്യ സ്നേഹിയുടെ സഞ്ചാരപഥങ്ങള്‍’ എന്ന പുസ്തകത്തിന്‍റെ പ്രകാശന കര്‍മ്മം മാര്‍ത്തോമ്മാ സഭയുടെ അടൂര്‍-മാവേലിക്കര ഭദ്രാസനാധിപന്‍ ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്കോപ്പ നിര്‍വ്വഹിക്കും. ഒക്ടോബര്‍ നാല് തിങ്കളാഴ്ച രാവിലെ 9.30 ന് വെണ്‍മണി അമിതം കീരിക്കാട്ട് അങ്കണത്തില്‍ ചേരുന്ന ചടങ്ങില്‍ വെണ്‍മണി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുനിമോള്‍ അദ്ധ്യക്ഷത വഹിക്കും.

വെൺമണി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രമേശ്.ജി മുഖ്യ പ്രഭാഷണം നടത്തും. വെണ്‍മണി സെഹിയോന്‍ മാര്‍ത്തോമ്മാ പള്ളി വികാരി റവ. വി.ടി ജോസന്‍ , സഹവികാരി റവ.ജെറി ജോണ്‍, ടി.കെ മാത്യു, ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ റെനി, ഉണ്‍മ പബ്ളിക്കേഷന്‍റെ പ്രസാധകന്‍ ഉണ്‍മ മോഹന്‍, ടി.കെ സൈമണ്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ചടങ്ങ് നടക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...