തിരുവനന്തപുരം: സുപ്രധാന ഡ്യൂട്ടികളില്‍ നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതെന്നാണ് പുതിയ നിര്‍ദ്ദേശം. എ.ഡി.ജി.പി. മനോജ് എബ്രഹാമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ വീഴ്ച്ച വരുത്തുന്നതായി കണ്ടതിനെത്തുടര്‍ന്നാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. രാജ്ഭവന്‍, സെക്രട്ടറിയറ്റ്, ഹൈക്കോടതി തുടങ്ങി അതിസുരക്ഷ വേണ്ട മേഖലയില്‍ നിയോഗിച്ചിട്ടുള്ള പോലീസുകാര്‍ നടപ്പാതകളിലും ഇരുചക്ര വാഹനങ്ങളിലുമൊക്കെ മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുന്നത് ഗുരുതര വീഴ്ചയാണെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. അനാവശ്യ മൊബൈല്‍ ഫോണ്‍ ഉപയോഗം തടയാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടിയെടുക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നു.