Sunday, April 27, 2025 9:02 pm

കേസിൽ പ്രതിയായ യുവാവിനെ വിവാഹ ദിവസം അറസ്റ്റ് ചെയ്യാൻ എത്തിയ പോലീസുകാരെ ബന്ധുക്കൾ ബന്ദികളാക്കി

For full experience, Download our mobile application:
Get it on Google Play

സിക്കാര്‍: കേസിൽ പ്രതിയായ യുവാവിനെ വിവാഹ ദിവസം അറസ്റ്റ് ചെയ്യാൻ എത്തിയ പോലീസുകാരെ ബന്ധുക്കൾ ബന്ദികളാക്കി. ഇവരെ മോചിപ്പിക്കാനായി എത്തിയ പോലീസ് സംഘത്തിൽ 11 പോലീസുകാര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. രാജസ്ഥാനിലെ സിക്കറിലാണ് സംഭവം. മഹിപാൽ എന്ന കൊടും കുറ്റവാളി വിവാഹതനാകാൻ പോകുന്ന വിവരം ലഭിച്ചാണ് പോലീസുകാരായ സുഭാഷ് കുമാർ, കർമ്മേന്ദ്ര കുമാർ, രാജേഷ് കുമാർ എന്നിവര്‍ ഇയാളെ അറസ്റ്റ് ചെയ്യാൻ എത്തിയത്. സിക്കാറിലെ അജീത്ഗഡ് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിഘൾമാരായിരുന്നു ഇവര്‍. പ്രകോപിതരായ നാട്ടുകാരും ബന്ധുക്കളും പോലീസുകാരെ മര്‍ദ്ദിക്കുകയും ബന്ദിയാക്കുകയും ചെയ്തു. ഇവരെ രക്ഷിക്കാൻ എത്തിയ പോലീസ് സംഘത്തിലെ 11 പേര്‍ക്കാണ് നാട്ടിലെ ക്രമിനൽ സംഘവുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതര പരിക്കേറ്റത്. വിവാഹ ഘോഷയാത്ര പോലീസുകാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് രോഷാകുലരായ കുടുംബാംഗങ്ങൾ മൂന്ന് ഉദ്യോഗസ്ഥരെയും തട്ടിക്കൊണ്ടുപോയി വീടിനുള്ളിൽ ബന്ദികളാക്കുകയായിരുന്നു എന്ന് സിക്കാര്‍എസ്പി ഭുവൻ ഭൂഷൺ പറഞ്ഞു.

പോലീസുകാരെ രക്ഷിക്കാൻ അഞ്ച് സ്റ്റേഷനുകളിൽ നിന്നായി എസ്എച്ച്ഒമാരെ ഉൾപ്പെടെ എത്തിച്ച് 30 പേരടങ്ങുന്ന സംഘം സ്ഥലത്തെത്തിയെങ്കിലും ഇവരെയും മഹിപാലിന്റെ കൂടെയുള്ള 45 പേരടങ്ങുന്ന സംഘം ആക്രമിച്ചു. കുറഞ്ഞത് 11 പേര്‍ക്ക് പരിക്കേറ്റു. ഇവാര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. തുടര്‍ന്ന് അജീത്ഗ്രാ പോലീസ് സ്റ്റേഷനിൽ നിന്ന് കൂടുതൽ സേനയെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും രണ്ട് പേരെ കൂടി ജനക്കൂട്ടം ബന്ദികളാക്കി. പിന്നീട് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഞങ്ങൾക്ക് ഒരു ആർ‌എസി ബറ്റാലിയനെ വിളിക്കേണ്ടി വന്നു. തുടർന്ന് ബുധനാഴ്ച സേനയെ വിന്യസിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നു. പിന്നാലെ തട്ടിക്കൊണ്ടുപോയ പോലീസുകാരെ രക്ഷപ്പെടുത്തി. ഇപ്പോൾ പ്രദേശത്ത് സ്ഥിതി നിയന്ത്രണവിധേയമാണെന്നും എസ്പി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ അത്താഴവിരുന്നിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി ഗോവ രാജ്ഭവൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അത്താഴവിരുന്നിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി ഗോവ രാജ്ഭവൻ. മുഖ്യമന്ത്രി ഇന്ന്...

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി, പി. ജി. ഡിപ്ലോമ പ്രവേശനം :...

0
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2025-26 അദ്ധ്യയന...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ തടയണ ഒലിച്ചുപോയി

0
കോന്നി : കല്ലാറ്റിൽ ജല നിരപ്പ് താഴുമ്പോൾ കടവിലെ ജലനിരപ്പ് ഉയർത്തുന്നതിനായി...

ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ; വോട്ടെണ്ണലിനിടെ എബിവിപി ഫലസ്‌തീൻ പതാക കത്തിച്ചു

0
ന്യൂഡൽഹി: ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ ഫലസ്‌തീൻ പതാക കത്തിച്ച്...