Monday, April 14, 2025 3:28 pm

കോവിഡ് ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ചു പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അനിയന്ത്രിതമാംവണ്ണം കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്തുമെന്നും ലംഘനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ കടുപ്പിക്കുമെന്നും ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു.

സമ്പര്‍ക്കവ്യാപനം കുറയ്ക്കുന്നതിനാവശ്യമായ എല്ലാ നടപടികളും ഇതരസര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് സ്വീകരിക്കുന്നതു തുടരും. ആളുകള്‍ കൂട്ടംകൂടുന്നതിലെ നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നത് ഉറപ്പാക്കും. വിവാഹച്ചടങ്ങുകളില്‍ 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരെയും മാത്രമേ അനുവദിക്കുകയുള്ളൂ. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ശക്തമാക്കും. കടകള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയ പൊതുഇടങ്ങളില്‍ അകലം ഉറപ്പാക്കും. ലംഘനമുണ്ടായാല്‍ ഉടമകള്‍ക്കെതിരെ കര്‍ശനനടപടി എടുക്കും. അകലം പാലിക്കാത്തവര്‍ക്കെതിരേയും വിട്ടുവീഴ്ചയില്ലാതെ നടപടികള്‍ കൈക്കൊള്ളും. കടകളുടെ വലുപ്പം അനുസരിച്ച് ഒരുസമയത്ത് അനുവദിക്കാവുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. അത് പാലിക്കുന്നത് ഉറപ്പുവരുത്തുമെന്നും നിരീക്ഷണം ശക്തമാക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

ക്വാറന്റീനിലുള്ളവര്‍ പുറത്തുപോകുന്നത് നിരീക്ഷിക്കാന്‍ ജനമൈത്രി പോലീസ് സംവിധാനം പ്രയോജനപ്പെടുത്തിവരുന്നു. നിരീക്ഷണം ശക്തമാക്കാന്‍ പോലീസ് പട്രോളിങ് ഊര്‍ജിതമാക്കിയതായും പരിശോധന കാര്യക്ഷമമാക്കിയതായും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മ്യാൻമർ ദുരിതാശ്വാസ ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേന വിമാനത്തിന് നേരെ സൈബർ ആക്രമണം

0
നയ്പിഡോ: ഭൂകമ്പ ബാധിത മ്യാൻമറിലെ ദുരിതാശ്വാസ ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേന വിമാനത്തിന്...

എറണാകുളത്ത് പത്തനംതിട്ട അടൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

0
എറണാകുളം: എറണാകുളത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കാക്കനാടിനടുത്ത് അത്താണിയിലാണ്...

മുതലപ്പൊഴി അഴിമുഖം മണൽ മൂടിയതിനാൽ ഹാർബർ കൊല്ലത്തേക്ക് മാറ്റാൻ നീക്കം

0
തിരുവനന്തപുരം: മുതലപ്പൊഴി അഴിമുഖം മണൽ മൂടിയതിനാൽ ഹാർബർ കൊല്ലത്തേക്ക് മാറ്റാൻ സർക്കാർ...

ഓണ്‍ലൈനിലൂടെ 1.90 കോടി രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ പൗരൻ അറസ്റ്റിലായി

0
തൃശൂര്‍: ഓണ്‍ലൈനിലൂടെ 1.90 കോടി രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ പൗരൻ...