Monday, April 28, 2025 5:16 pm

തിരുവനന്തപുരത്തും സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് സാദ്ധ്യത ; പോലീസ് കനത്ത ജാഗ്രതയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തെ ഞെട്ടിച്ച ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ തലസ്ഥാനത്തും പോലീസ് കനത്ത ജാഗ്രതയില്‍. തിരുവനന്തപുരത്തും സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് സാദ്ധ്യതയുണ്ടെന്നുള്ള സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്‍കരുതലുകള്‍ ശക്തമാക്കിയത്. നഗരത്തിലെയും വിവിധ ഗ്രാമപഞ്ചായത്തുകളിലേയും ചില പ്രദേശങ്ങളില്‍ പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. ഒരു മാസം മുമ്പ് സ്പെഷ്യല്‍ ബ്രാഞ്ച് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ ദിവസങ്ങള്‍ക്കകം പൂജപ്പുര തിരുമലയില്‍ സ്ഥാപിച്ച കൊടിമരത്തിന്റെ പേരില്‍ എസ്.ഡി.പി.ഐ – ബി.ജെ.പി സംഘര്‍ഷമുണ്ടായിരുന്നു. ചെറിയതര്‍ക്കം പിന്നീട് ചേരിതിരിഞ്ഞുള്ള അക്രമണത്തില്‍ കലാശിച്ചു. പൂജപ്പുര പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് ലോ ആന്‍ഡ് ഓര്‍ഡര്‍ വിഭാഗം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ട മേഖലകളുടെ ലിസ്റ്റ് അടക്കം നല്‍കിയാണ് സ്പെഷ്യല്‍ ബ്രാ‌ഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൂജപ്പുരയില്‍ സംഘര്‍ഷ സാദ്ധ്യതാ മുന്നറിയിപ്പും ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ശ്രീവരാഹം, പൂജപ്പുര, പൂന്തുറ, ഇടയാര്‍ തുടങ്ങിയ പ്രദേശങ്ങളും സംഘര്‍ഷ സാദ്ധ്യാതാ മേഖലകളായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചതായാണ് സൂചന. ചില ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും സംഘര്‍ഷങ്ങള്‍ക്ക് കോപ്പുകൂട്ടുന്നതായി റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പി മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു. സംഘര്‍ഷ സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ രാത്രികാലങ്ങളിലും പട്രോളിംഗ് ശക്തമാക്കണമെന്നും മുന്‍കാലങ്ങളില്‍ ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടവരെ നിരീക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ടെങ്കിലും ഇതൊന്നും സ്റ്റേഷന്‍ തലങ്ങളില്‍ സജീവമായി നടക്കുന്നില്ലെന്നാണ് ആക്ഷേപം. മതിയായ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതും ഉള്ളവരെ മറ്റ് ഡ്യൂട്ടികള്‍ക്ക് നിയോഗിക്കുന്നതുമാണ് കാരണമെന്നാണ് വിശദീകരണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുരുക്കായി കഴുത്തിലണിഞ്ഞ മാല ; വനം വകുപ്പും വേടനെതിരെ അന്വേഷണം തുടങ്ങി

0
കൊച്ചി: കഞ്ചാവുമായി പിടിയിലായ റാപ്പർ വേടന് കുരുക്കായി കഴുത്തിലണിഞ്ഞ മാല. തൃപ്പൂണിത്തുറ...

കോഴിക്കോട് വീണ്ടും ലഹരിവേട്ട ; രണ്ട് പേർ പിടിയിൽ

0
കോഴിക്കോട് : കോഴിക്കോട് വീണ്ടും ലഹരിവേട്ട. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ...

നാവിക സേനയ്ക്ക്‌ 26 മറൈൻ പോർവിമാനങ്ങൾ വാങ്ങാനുള്ള റഫാൽ കരാറിൽ ഇന്ത്യയും ഫ്രാൻസും ഒപ്പിട്ടു

0
ദില്ലി : നാവിക സേനയ്ക്ക്‌ 26 മറൈൻ പോർവിമാനങ്ങൾ വാങ്ങാനുള്ള റഫാൽ...

വേടൻ കഞ്ചാവ് ഉപയോഗിച്ചതായി സ്ഥിരീകരിച്ച് തൃപ്പൂണിത്തുറ എസ് എച്ച് ഒ

0
കൊച്ചി : റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളി കഞ്ചാവ് ഉപയോഗിച്ചതായി...