പത്തനംതിട്ട : കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്ത പത്തനംതിട്ട ടൗൺ പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ രാജീവ് യൂത്ത് ഫൗണ്ടേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ചെയർമാൻ നഹാസ് പത്തനംതിട്ട, ചീഫ് കോർഡിനേറ്റർ ആരിഫ് ഖാന്‍ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ പൊന്നാട അണിയിച്ചും പൂച്ചെണ്ട് നൽകിയും അഭിനന്ദനം അറിയിച്ചു. ഡി.വൈ.എസ്.പി കെ സജീവ്, സ്റ്റേഷൻ ഹൗസ് ഓഫീസർ ന്യൂമാന്‍, സബ് ഇൻസ്പെക്ടർമ്മാരായ സുരേഷ് കുമാർ, ഹരീന്ദ്രൻ നായർ, ഷാജഹാൻ കെ, സന്തോഷ് വർഗ്ഗീസ് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.