Thursday, July 3, 2025 2:04 pm

ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു : കൊവിഡ് രോഗി മരിച്ചത് പരിചരണത്തിലെ വീഴ്ചമൂലം ; ഡോക്ടര്‍ നജ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പരിചരണത്തിലുണ്ടായ വീഴ്ചയെ തുടര്‍ന്നാണ് എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കൊവിഡ് രോഗി മരണപ്പെട്ടതെന്ന ആരോപണത്തിന് പിന്നാലെ മെഡിക്കല്‍ കോളേജ് ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍ നജ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇന്ന് വൈകിട്ട് നാല് മണിയോടെ ആരംഭിച്ച മൊഴിയെടുപ്പ് നാല് മണിക്കൂറുകള്‍ക്ക് ശേഷമാണ് അവസാനിച്ചത്.

താന്‍ പറഞ്ഞ കാര്യങ്ങളില്‍ മാറ്റമില്ല. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായും ഇത് സംബന്ധിച്ച്‌ വിശദമായ മൊഴി പോലീസിന് നല്‍കിയിട്ടുണ്ടെന്നും നജ്മ പറഞ്ഞു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിമരിച്ചതിന് പിന്നാലെ ചില ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയാണ് ഇതിന് കാരണമെന്ന് ഡോ.നജ്മ വെളിപ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ജീവനക്കാരുടെ അനാസ്ഥ വെളിപ്പെടുത്തിയതിന് ശേഷം സമൂഹമാധ്യമങ്ങളില്‍ താന്‍ നിരന്തരം ആക്ഷേപത്തിന് ഇരയാവുകയാണ്. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനേയും കോടതിയേയും സമീപിക്കും. നീതി കിട്ടും വരെ പോരാടുമെന്നും ഡോ.നജ്മ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തീപിടിച്ച വാന്‍ ഹായ് കപ്പലിനെ ഇന്ത്യന്‍ സാമ്പത്തിക സമുദ്രമേഖലയ്ക്ക് പുറത്തെത്തിച്ചു

0
കൊച്ചി: അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായ് കപ്പലിലെ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക നേട്ടം...

അലാസ്കയിൽ കൊടുങ്കാറ്റിൽ അകപെട്ട മലയാളി പർവ്വതാരോഹകൻ പന്തളത്തെ വീട്ടിൽ തിരിച്ചെത്തി

0
പന്തളം : അമേരിക്കയിലെ അലാസ്കയിൽ കൊടുങ്കാറ്റിൽ അകപ്പെട്ട മലയാളി പർവതാരോഹകൻ...

നീരൊഴുക്ക് കുറഞ്ഞു ; മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സ്പിൽ വേയിലെ എല്ലാ ഷട്ടറുകളും അടച്ചു

0
ഇടുക്കി: കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ തുറന്ന മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ...

ഹിമാചൽ പ്രദേശിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ 51 ആയി

0
ഹിമാചൽ: ഹിമാചൽ പ്രദേശിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ 51 ആയി....