ക്ഷേത്രം ശാന്തിക്കാരന് നേരെ ജാതി അധിക്ഷേപം ; കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ ക്ഷേത്രം ശാന്തിക്കാരനെ വിശ്വാസികളുടെ മുന്നില്‍ ജാതീയ അധിക്ഷേപം നടത്തിയതായി പരാതി. തത്തപ്പിള്ളി ശ്രീദുര്‍ഗാദേവി ക്ഷേത്രത്തിലെ താല്‍ക്കാലിക ശാന്തിക്കാരനായ പി ആര്‍ വിഷ്ണുവിനോട് ക്ഷേത്രത്തില്‍ എത്തിയ ജയേഷ് എന്നയാള്‍ ജാതി ചോദിച്ച് അപമാനിക്കുകയായിരുന്നു. സംഭവത്തില്‍ തത്തപ്പിള്ളി മഞ്ജിമ വീട്ടില്‍ കെഎസ് ജയേഷിനെതിരെ പറവൂര്‍ പോലീസ് കേസെടുത്തു. വഴിപാടിന്റെ പ്രസാദം വാങ്ങാനായി അടുത്തെത്തിയ ജയേഷ് വിഷ്ണുവിനോട് ഏത് ജാതിയില്‍പ്പെട്ടയാളാണെന്ന് ചോദിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ആളാണെന്ന് വിഷ്ണു മറുപടി നല്‍കി. തുടര്‍ന്ന് ക്ഷേത്രത്തിലെ മറ്റൊരു ജീവനക്കാരനോട് വിഷ്ണുവിന്റെ ജാതി സംബന്ധിച്ച് ജയേഷ് മോശമായ ഭാഷയില്‍ സംസാരിച്ചതായും പരാതിയില്‍ പറയുന്നു. പൂജ നടത്തുന്നത് ബ്രാഹ്മണനല്ലെങ്കില്‍ വഴിപാട് പ്രസാദം വാങ്ങാന്‍ എത്തില്ലെന്നും ജയേഷ് പറഞ്ഞു. നിരവധി ഭക്തര്‍ ക്ഷേത്രത്തില്‍ ഉള്ള സമയത്തായിരുന്നു സംഭവം. മറ്റുള്ളവരുടെ മുന്നില്‍ പരസ്യമായി ജാതി ചോദിച്ച് അധിക്ഷേപിച്ചത് മാനസികമായി ഏറെ വിഷമിപ്പിച്ചന്നെ് ചൂണ്ടിക്കാട്ടി വിഷ്ണു പറവൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ജാതി അധിക്ഷേപം നടത്തിയതിന് കെഎസ് ജയേഷിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം പോലീസ് കേസെടുത്തു. കേസില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണവും ആരംഭിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...