കൊച്ചി : എറണാകുളം കലൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ മുൻവൈരാഗ്യമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി. എച്ച് നാഗരാജു. കുത്തേറ്റ് മരിച്ച സജു പ്രതി കിരൺ ആന്റണിയുമായി സാമ്പത്തിക ഇടപാടിന്റെ പേരിലും വ്യക്തിപരമായും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ഇൻഗ്രാമിൽ പങ്കുവെച്ച പോസ്റ്റും ഫോട്ടോയുമാണ് പ്രകോപനമായത്.
കിരണിന്റെ വീടിനടുത്തുവെച്ചാണു സജുൻ സഹീറിന് കുത്തേറ്റത്. ഇവർ തമ്മിൽ രണ്ട് വർഷമായി തർക്കമുണ്ട്. വിവിധ സ്റ്റേഷനുകളിൽ കേസുകളുമുണ്ട്. പണമിടപാടുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കൊലയിലേക്ക് നയിച്ചത്. രാത്രി ഒരു മണിക്ക് ശേഷം ഇവർ തമ്മിൽ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
സജുൻ സഹീറിനെ കിരൺ ആന്റണിയും മറ്റൊരാളും ചേർന്ന് കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. തമ്മനം സ്വദേശി സജുവിനെ കൊച്ചി കലൂരിനടുത്ത് മണലിസ്റ്റ് കോളനിക്കു സമീപമാണ്കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതി കലൂർ സ്വദേശി കിരൺ ആന്റണിയെ പോലീസ് അറസ്റ്റ് ചെയ്തു.