സ്വര്‍ണമാല വിഴുങ്ങിയ മോഷ്ടാവിനെക്കൊണ്ട് വട്ടംചുറ്റി പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സ്വര്‍ണമാല വിഴുങ്ങിയ മോഷ്ടാവിനെക്കൊണ്ട് വട്ടംചുറ്റി പോലീസ്. മലപ്പുറം മഞ്ചേരിയിലാണ് സംഭവം നടന്നത്. തൊണ്ടിമുതലിനായി നാലു ദിവസമായി പോലീസ് കാത്തിരിക്കുകയാണ്. മഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ചാണ് കുഞ്ഞിന്‍റെ മൂന്നര ഗ്രാം സ്വര്‍ണമാല നിലമ്പൂർ പാലേമാട് കല്ലൻ കുന്നൻ സമീന വിഴുങ്ങിയത്. ആശുപത്രയിലെത്തിയിലുള്ളവര്‍ പിടികൂടിയപ്പോഴാണ് യുവതി മാല വിഴുങ്ങിയത്. പിന്നീട് യുവതിയെ പൊലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനില്‍ വെച്ച് മാല പുറത്ത് വരാന്‍ കാത്തിരുന്നെങ്കിലും നടന്നില്ല. ഒടുവിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് സ്കാനിങ് നടത്തിയത്. ഇതില്‍ മാലക്കൊപ്പം മറ്റൊരു കമ്മല്‍ കൂടി കണ്ടെത്തിയതോടെ പോലീസ് വെട്ടിലാകുകയായിരുന്നു.

കമ്മല്‍ എവിടെ നിന്ന് മോഷ്ടിച്ചതാണെന്നത് സമീനയും പറയുന്നില്ല.ഇതോടെ ഇത് ആരുടെ കമ്മലാണെന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കേണ്ട അവസ്ഥയിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ പ്രതിയെ ശസ്ത്രക്രിയ ചെയ്യാൻ സാധിക്കില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. സമീന പോലീസിൻ്റെ നിരീക്ഷണത്തിൽ തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...