കാസർകോട്: ഭക്ഷ്യവിഷബാധയേറ്റെന്നു കരുതി സംസ്ഥാനത്ത് ചർച്ചാ വിഷയമായ കോളേജ് വിദ്യാർത്ഥിനിയും കാസർകോട് സ്വദേശിനിയുമായ അഞ്ജുശ്രീ പാർവതി (19) യുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും കുട്ടിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്നും ഇത് കരളിനെ ബാധിച്ചതാണ് മരണകാരണമെന്നും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതിനു പിന്നാലെ പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന വാർത്തകളും പുറത്തു വന്നിരുന്നു. പെൺകുട്ടിയുടെ മരണം ആത്മഹത്യ ആണെന്ന സംശയമുയരുമ്പോഴും അത് ഉറപ്പിക്കാൻ കഴിയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം എത്തിയിട്ടില്ലെന്നും അതു ലഭിച്ചു കഴിഞ്ഞാൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുകയുള്ളുവെന്നും മേൽപ്പറമ്പ് സർക്കിൾ ഇൻസ്പെക്ടർ ഉത്തംദാസ് മാധ്യമങ്ങളോട് പറഞ്ഞു. മരണം ആത്മഹത്യയാണോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം ലാബ് റിപ്പോർട്ട് അനുസരിച്ചാണ് നടത്തേണ്ടത്. അതുകൊണ്ടുതന്നെ ലാഷബ് റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലാബ് റിപ്പോർട്ട് എത്രയും വേഗം ലഭ്യമാക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഞ്ജുശ്രീയുടെ മരണം ആത്മഹത്യയാണെങ്കിൽ എങ്ങനെയാണ് അവൾക്കൊപ്പം കുഴിമന്തി കഴിച്ചവർക്ക് അസുഖം വന്നതെന്ന ചോദ്യം അഞ്ജുശ്രീയുടെ മാതാപിതാക്കൾ ഉയർത്തിയിട്ടുണ്ട്. മകളുടെ മരണം ഭക്ഷ്യവിഷബാധയേറ്റാണെന്നും അതല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ടായിരിക്കുമെന്നും മാതാപിതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഒരിക്കലും ആ മരണം ആത്മഹത്യയല്ലെന്നും അവർ പറയുന്നുണ്ട്. അഞ്ജുശ്രീയുടെ മാതാപിതാക്കളുടെ വാദങ്ങളും മുഖവലയ്ക്ക് എടുത്തുകൊണ്ടാണ് ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കാൻ ലാബ് റിപ്പോർട്ട് പുറത്തു വരണമെന്ന് ൦പോലീസ് പറയുന്നതും.
അഞ്ജുശ്രീയുടെ മരണം ആത്മഹത്യയാണെങ്കിലും മരണത്തിൻ്റെ പേരിൽ പഴികേട്ട കാസർഗോഡ് അടുക്കത്ത്ബയല്‍ അൽ റൊമാൻസിയ ഹോട്ടൽ കുറച്ചു നാൾ കൂടി അടഞ്ഞുതന്നെ കിടക്കുമെന്നാണ് സൂചനകൾ. ഹോട്ടൽ പുട്ടാനുള്ള തീരുമാനമെടുത്തത് കാസർഗോഡ് മുൻസിപ്പാലിറ്റിയാണെന്നും ഇനി തുറക്കാനുള്ള അനുമതി നൽകേണ്ടതും അവർ തന്നെയാണെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നു. ഹോട്ടൽ തുറക്കാനുള്ള അനുമതി നൽകണമെങ്കിൽ ഹോട്ടലിൽ നിന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച് ഭക്ഷ്യ സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കണമെന്നാണ് കാസർകോട് മുൻസിപ്പാലിറ്റി ചെയർമാൻ അഡ്വ: വിഎം മുനീർ വ്യക്തമാക്കുന്നത്. ശേഖരിച്ച ഭക്ഷ്യ സാമ്പിളുകളിൽ പ്രശ്നങ്ങളൊന്നും കണ്ടില്ലെങ്കിൽ അടുത്തു തന്നെ ഹോട്ടൽ തുറക്കുവാനുള്ള അനുമതി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വിഷം അകത്തുചെന്ന് പെൺകുട്ടിയുടെ കരളിനും ആന്തരികാവയവങ്ങൾക്കും തകരാർ സംഭവിച്ചിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്റെ ലക്ഷണമാണ്. പൊലീസ് നടത്തിയ പരിശോധനയിൽ എലിവിഷത്തെക്കുറിച്ച് അഞ്ജുശ്രീയുടെ മൊബൈലിൽ സെർച്ച് ചെയ്തതിൻ്റെ വിവരങ്ങളും ഒരു കുറിപ്പും കണ്ടെത്തിയതായുള്ള സൂചനകളും പുറത്തു വന്നിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033