രേഖകളില്ലാതെ കടത്തുകയായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ഹവാല പണം പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് :  രേഖകളില്ലാതെ കടത്തുകയായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ഹവാല പണം പോലീസ് പിടികൂടി. സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 11,34,500 രൂപയുമായി ബേളൂർ കല്ലംതോൽ സ്വദേശി അബ്ബാസ് സി.എച്ച് (40) ആണ് പിടിയിലായത്. കാസർഗോഡ് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. സ്കൂട്ടറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ വാഹനം പിന്തുടർന്ന് അമ്പലത്തറ പോലീസ് സ്റ്റേഷന് മുൻവശം എസ് എച്ച് റോഡിൽ വെച്ച് തടഞ്ഞു നിർത്തി പരിശോധിച്ചതിലാണ് പണം കണ്ടെത്തിയത്.

പിടികൂടിയ പണം ഉൾപ്പെടെ പ്രതിയെ കോടതിയിൽ ഹാജരാക്കി. അമ്പലത്തറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കൃഷ്ണൻ, എസ്‌സിപിഒമാരായ വിനോദ്, പ്രജിത്ത്, റിജു, ജില്ലാ ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ അബൂബക്കർ, എസ്‌സിപിഒ നികേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഹവാല വേട്ടയ്ക്ക് നേതൃത്വം നൽകിയത്. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...