തിരുവല്ല : അനധികൃതമായി ചെളിമണ്ണ് കയറ്റിവന്ന ടിപ്പര്‍ ലോറി പുളിക്കീഴ് പോലീസ് പിടികൂടി. പുളിക്കീഴ് ആലുംതുരുത്തി ഡക്ക്ഫാം റോഡില്‍ സ്‌നേഹതീരത്തിനു പടിഞ്ഞാറ് ഭാഗത്ത് വെച്ചാണ് ലോറി ചെളിമണ്ണ് കയറ്റി വരുന്നതു കണ്ട് എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധിച്ചത്. നിരണം കാട്ടുനിലം സെന്റ് തോമസ് പള്ളിക്ക് സമീപം പന്നിക്കണ്ടതില്‍ പാടത്ത് നികത്താന്‍ എത്തിച്ചതാണെന്നാണ് ഡ്രൈവര്‍ ചെങ്ങന്നൂര്‍ വെണ്മണി വിളയില്‍ താഴത്തേതില്‍ പ്രസന്നന്‍ (44) പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന രേഖകള്‍ പ്രകാരം ചെന്നിത്തല മാന്നാര്‍ തിരുവന്‍ വണ്ടൂര്‍ എന്നീ പഞ്ചായത്ത് പരിധികളില്‍ വരുന്ന കനാലിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ ഇട്ട് ബോണ്ട് ബലപ്പെടുത്താന്‍ ചെങ്ങന്നൂര്‍ പി ഐ പി അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നിന്നുള്ള അനുമതി പത്രമാണ് ഉള്ളതെന്ന് വ്യക്തമായി. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മതിയായ അനുമതിപത്രമോ പാസ്സോ ഇല്ലാതെ അനധികൃതമായാണ് ചെളിമണ്ണ് കടത്തിക്കൊണ്ടുവന്നതെന്ന് ബോധ്യപ്പെട്ടു. വാഹനം പിടിച്ചെടുത്തു പോലീസ് തുടര്‍നടപടികള്‍ കൈക്കൊണ്ടു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1