ജയിൽ ചാടിയ മൂന്ന് പ്രതികളിലൊരാളെ പോലീസ് വെടിവെച്ച് വീഴ്ത്തി

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: കർണാടകയിലെ കലബുറഗിയിൽ ജയിൽ ചാടിയ മൂന്ന് പ്രതികളിലൊരാളെ പോലീസ് വെടിവെച്ച് വീഴ്ത്തി പിടികൂടി. കൊലക്കേസ് പ്രതിയായ സന്തോഷിനാണ് വെടിയേറ്റത്. പ്രതികളുടെ ആക്രമണത്തിൽ രണ്ട് പോലീസ് കോൺസ്റ്റബിൾമാർക്ക് പരിക്കേറ്റു. സന്തോഷിനൊപ്പം ജയിൽ ചാടിയ മസ്താൻ, സാഗർ എന്നിവർ രക്ഷപ്പെട്ടു. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ബീദറിലെ കൊലക്കേസുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട ജയിൽചാടിയ മൂന്ന് പ്രതികളെ പിടികൂടാൻ പൊലീസ് നടത്തിയ ശ്രമമാണ് വെടിവെപ്പിൽ കലാശിച്ചത്. ഒളിസ്ഥലം വളഞ്ഞ പൊലീസിന് നേരെ പ്രതികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇവരെ തടയാൻ പോലീസ് ഉദ്യോഗസ്ഥർ ആകാശത്തേക്ക് വെടിവച്ചെങ്കിലും കീഴടങ്ങാതെ വന്നതോടെ പ്രതികളിലൊരാളെ വെടിവച്ച് വീഴ്ത്തുകയായിരുന്നുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

സന്തോഷ് എന്ന പ്രതിക്കാണ് കയ്യിൽ വെടിയേറ്റത്. ഇയാളെ പിടികൂടി ആശുപത്രിയിലേക്ക് മാറ്റി. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് പ്രതികൾക്കായി തെരച്ചിൽ നടത്തുന്നത്. പ്രതികളുടെ പ്രത്യാക്രമണത്തിൽ രണ്ട് പോലീസ് കോൺസ്റ്റബിൾമാർക്ക് പരിക്കേറ്റിട്ടിട്ടുണ്ട്. ഇവരെ കലബുറഗി ജിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല എന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. പ്രതികൾ ജയിൽചാടിയ സംഭവത്തിലും അന്വേഷണം ഊ‍ർജിതമാക്കിയിട്ടുണ്ട്. ജയിലിനകത്ത് ഉദ്യോഗസ്ഥരുടെ ഒത്താശ പ്രതികൾക്ക് ലഭിച്ചു എന്നാണ് പോലീസ് നിഗമനം. അല്ലാത്ത പക്ഷം സെല്ലിൽ നിന്ന് അ‌ർധരാത്രിക്ക് ശേഷം പ്രതികൾക്ക് പുറത്ത് വരാനാകില്ല എന്നും ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. ഈ മാസം മൂന്നിന് മഞ്ജുനാഥ് എന്ന ഒരു പോക്സോ കേസ് പ്രതിയും കലബുറഗിയിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...

ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ; സോണിയ ഗാന്ധിയുടെ പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ...

0
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

റെയില്‍വേ ഡിവിഷന്‍ വിഭജനം : ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച...

0
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...