കോട്ടയം: അച്ഛനും മകനും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ഒന്നരലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മുണ്ടക്കയം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിബു കുമാര്‍ (46) ആണ് വിജിലന്‍സ് പിടിയിലായത്. ഇയാളുടെ ഏജന്‍റായ സുദീപ് ജോസ് (39) എന്നയാളും അറസ്റ്റിലായിട്ടുണ്ട്. സ്റ്റേഷന്‍ കാന്‍റീന്‍ കരാറുകാരനാണ് സുദീപ്.
മുണ്ടക്കയം ഇളംകാട് സ്വദേശിയായ യുവാവില്‍ നിന്നുമാണ് ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. അച്ഛനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവിന് അനുകൂലമായ നടപടികള്‍ സ്വീകരിക്കാം എന്ന് ഉറപ്പ് നല്‍കിയാണ് സുദീപ് വഴി ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതിന്റെ ആദ്യ ഗഡുവായി ഒരുലക്ഷം രൂപ കഴിഞ്ഞ ദിവസം സിഐയുടെ ക്വാര്‍ട്ടേഴ്സിലെത്തി യുവാവ് കൈമാറി. സുദീപിന്റെ കയ്യിലാണ് പണം നല്‍കിയത്. ഇയാള്‍ പണം സിഐയ്ക്ക് കൈമാറിയതിന് പിന്നാലെ വിജിലന്‍സ് സംഘം വീട്ടിലെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.