റാന്നി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്സോ കേസ് പ്രതിയായ പിതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പട്ടികജാതി വർഗ്ഗ ഐക്യസമിതിയുടെ നേതൃത്വത്തിൽ റാന്നി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന എക്സിക്യുട്ടീവ് അംഗം എ.കെ. സജീവ് ഉദ്ഘാടനം ചെയ്തു. കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് മന്ദിരം രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.എസ്.ഡി.എസ് സംസ്ഥാന കമ്മിറ്റിയംഗം ചന്ദ്രബോസ്, ദലിത് കോൺഗ്രസ് താലൂക്ക് പ്രസിഡന്റ് എം.ജി ശ്രീകുമാർ,എ.കെ ലാലു, വി.ഡി സജിമോൻ, ഷാജി കരിങ്കുറ്റി, രാജമ്മ സദാനന്ദൻ, അനിത ഷിനു, ഗോപി പട്ടയിൽ, എൻ.ഗോപി എന്നിവർ പ്രസംഗിച്ചു.
പട്ടികജാതി വർഗ്ഗ ഐക്യസമിതി റാന്നിയില്‍ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
RECENT NEWS
Advertisment