പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതി പിടിയിലായി

For full experience, Download our mobile application:
Get it on Google Play

റാന്നി : പരാതി അന്വേക്ഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതിയെ വെച്ചൂച്ചിറ പോലീസ് സാഹസികമായി പിടികൂടി. ഇടമുറി വലിയപതാല്‍ വാലന്‍പാറ പെരുമ്പ്രാവില്‍ ബിജുവിന്റെ മകന്‍ ദീപു (27) ആണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് വലിയപതാലില്‍ ആയിരുന്നു സംഭവം. മദ്യപിച്ച് വ്യാപാരസ്ഥാപനത്തിന് മുന്നില്‍ കത്തിയുമായി ബഹളം സൃഷ്ടിക്കുന്നുവെന്ന സ്ഥാപനമുടമ പ്രകാശിന്റെ പരാതി അന്വേക്ഷിക്കാനെത്തിയതായിരുന്നു പോലീസ്. പോലീസ് എത്തി വിവരം തിരക്കുന്നതിനിടയില്‍ പ്രതി എ.എസ്.ഐ അനില്‍കുമാറിനെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിടിച്ചു തള്ളുകയും കഴുത്തിന് കുത്തിപിടിക്കുകയും യൂണിഫോം കീറുകയും ചെയ്തു. വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതിരുന്ന ദീപു കുതറിമാറുകയും മറ്റുദ്യോഗസ്ഥരെ ഇതിനിടയില്‍ ആക്രമിക്കാനും ശ്രമിച്ചു.

മുന്‍പ് ലോക്ക്ഡൗണ്‍ സമയത്ത് ചാരായം വാറ്റിയ കേസിലും കുത്തുകേസിലും അടിപിടിയിലും പ്രതിയായി ഒന്നിലധികം തവണ റിമാന്‍ഡിലായിട്ടുള്ളയാളാണ് പ്രതി. ഈ കേസിലെല്ലാം അന്വേക്ഷണ ഉദ്യോഗസ്ഥനായിരുന്ന എ.എസ്.ഐയോടുള്ള മുന്‍വൈരാഗ്യത്തിലാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സി.ഐ ജര്‍ലിന്‍ വി സ്കറിയയുടെ നിര്‍ദ്ദേശ പ്രകാരം എ.എസ്.ഐമാരായ ബി.അനില്‍കുമാര്‍, കൃഷ്ണന്‍കുട്ടി, സി.പി.ഒ അബ്ദുള്‍സലിം എന്നിവരാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...