പത്തനംതിട്ട : സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ കഥകളുടെ സമാഹാരമായ ‘സല്യൂട്ട്’ ലേക്ക് പത്തനംതിട്ട ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് രണ്ട് പോലീസുകാരുടെ കഥകളാണ് . ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സജീവ് മണക്കാട്ടുപുഴയുടെ ‘പെയ്തൊഴിയാത്ത കാലം’ എന്ന കഥയും അടൂര്‍ കെ.എ.പി ബെറ്റാലിയന്‍ ഹവില്‍ദാര്‍ മിഥുന്‍ എസ്. ശശിയുടെ ‘ജയരാമന്‍’ എന്ന കഥയുമാണ് തെരഞ്ഞെടുത്തത്.
എ.ഡി.ജി.പി ബി. സന്ധ്യയാണ് സല്യൂട്ട് എന്ന പുസ്തകത്തിന്റെ എഡിറ്റര്‍ ആയത്. ആകെ 56 എന്‍ട്രികളാണ് ലഭിക്കുകയുണ്ടായത് . അതില്‍ നിന്ന് എ.ഡി.ജി.പിയുടേത് ഉള്‍പ്പെടെ 20 കഥകളാണ് ഉണ്ടായിരുന്നത്. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സജീവിനെയും മിഥുനെയും പോലീസ് ചീഫ് കെ.ജി.സൈമണ്‍ അനുമോദിക്കുകയുണ്ടായി. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡിവൈ.എസ്. പി എ.സന്തോഷ്‌കുമാര്‍, നര്‍കോട്ടിക് സെല്‍ ഡിവൈ. എസ്. പി ആര്‍.പ്രദീപ് കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ. എസ്.പി ആര്‍. ജോസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.