സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ ജലീലിനെതിരെ ആരോപണവുമായി പ്രവാസി മലയാളിയായ  യാസിറിന്റെ പിതാവ് 

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദുബായില്‍ ജോലിചെയ്യുന്ന മലയാളിയെ കേരളത്തിലേക്ക് നാടുകടത്താന്‍ മന്ത്രി കെ ടി ജലീല്‍ സഹായം തേടിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ മന്ത്രിക്കെതിരെ ആരോപണവുമായി പ്രവാസി മലയാളിയായ എടപ്പാള്‍ സ്വദേശി യാസിറിന്റെ പിതാവ് രംഗത്തെത്തി.

മന്ത്രി ഇടപെട്ട് രണ്ടുതവണ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. മകന്റെ പാസ്പോര്‍ട്ടിന്റെ കോപ്പി പിടിച്ചെടുക്കാന്‍ വേണ്ടിയായിരുന്നു ഇത്. എന്നാല്‍ കോപ്പി വീട്ടില്‍ ഇല്ലാത്തതിനാല്‍ ലഭ്യമായില്ല. മകനെ വിദേശത്തുനിന്ന് കൊണ്ടുവരാനായിരുന്നു ഇതെന്ന് ഇപ്പോള്‍ ബോദ്ധ്യമായി. മകനെ നാടുകടത്താന്‍ മന്ത്രി ശ്രമിച്ചു എന്ന മൊഴി ഞെട്ടിച്ചു. മകനെതിരെ പ്രവര്‍ത്തിക്കാന്‍ ഒരു അന്താരാഷ്ട്ര കുറ്റവാളിയുടെ സഹായം തേടിയതാണ് ഏറെ ഞെട്ടിച്ചത്. ഞാനും ജലീലും ഒരുമിച്ച്‌ ലീഗില്‍ പ്രവര്‍ത്തിച്ചതാണെന്നും യാസിറിന്റെ പിതാവ് എം.കെ.എം അലി പറഞ്ഞു.

യാസിറിന്റെ പാസ്‌പോര്‍ട്ട് വിരങ്ങള്‍ അടക്കം ജലീല്‍ കോണ്‍സുലേറ്റിന് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ മോശം പരാമര്‍ശങ്ങള്‍ നടത്തിയതാണ് മന്ത്രിയെ പ്രകോപിപ്പിച്ചതെന്നാണ് അറിയുന്നത്. യാസിറിനെതിരെ മന്ത്രി പോലീസില്‍ കേസ് കൊടുത്തിരുന്നു. എന്നാല്‍ ഇതുകൊണ്ട് കാര്യമില്ലെന്നുകണ്ടാണ് യാസിറിനെ വിദേശത്തുനിന്ന് നാട്ടിലെത്തിക്കാന്‍ ശ്രമിച്ചത്.

സ്വപ്ന എന്‍ഫോഴ്സ്‌മെന്റിന് നല്‍കിയ മൊഴിയിലാണ് ദു​ബാ​യി​ല്‍​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​ഒ​രാ​ളെ​ ​യു എ ഇ​ ​കോണ്‍സല്‍​ ​ജ​ന​റ​ലി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​നാ​ടു​ ​ക​ട​ത്തി​ ​കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​ന്‍​ ​സ​ഹാ​യി​ക്ക​ണ​മെന്ന് ജലീല്‍ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തിയത്. മന്ത്രി ഇത്തരത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് വിദേശകാര്യ വിദഗ്ദ്ധരുടെ അഭിപ്രായം. എന്നാല്‍ സംഭവത്തോട് മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...