വീട്ടില്‍ അതിക്രമിച്ച് കയറി പീഡനം ; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാത്രി വീട്ടില്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഉത്തര്‍പ്രദേശ് പോലീസിലെ രണ്ട് കോണ്‍സ്റ്റബിള്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. യുപിയിലെ കാണ്‍പൂരാണ് സംഭവം നടന്നത്. ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നൗബസ്ത പോലീസ് സ്റ്റേഷന്‍ പരിധിയിലെ ലാല്‍പൂര്‍ ഇന്റര്‍സെക്ഷനില്‍ സംഘര്‍ഷം നടക്കുന്നെന്ന വിവരത്തെത്തുടര്‍ന്നാണ് പോലീസുകാര്‍ സ്ഥലത്തെത്തിയത്.

ഒരു പച്ചക്കറി വ്യാപാരിയും യുവാവും തമ്മിലായിരുന്നു വാക്കേറ്റം. എന്നാല്‍ പോലീസിനെ കണ്ടതോടെ യുവാവ് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന പോലീസുകാര്‍ പച്ചക്കറി വ്യാപാരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി. വ്യാപാരിയെ തള്ളിമാറ്റുകയും ഭാര്യയെ പീഡിപ്പിക്കാനും ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ നാട്ടുകാര്‍ എത്തി ഇരു കോണ്‍സ്റ്റബിള്‍മാരെയും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

വിവരമറിഞ്ഞ് എഡിസിപി ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇരയുടെ പരാതിയെ തുടര്‍ന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ത്രീ ഉന്നയിച്ച എല്ലാ ആരോപണങ്ങളും പരിശോധിച്ചു വരികയാണ്. രണ്ട് കോണ്‍സ്റ്റബിള്‍മാരെയും സസ്പെന്‍ഡ് ചെയ്‌തെന്നും പോലീസ് പറഞ്ഞു. സംഭവത്തിന്‍റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതില്‍ ഇരയായ യുവതി കുറ്റാരോപിതനായ പോലീസുകാരനെ തല്ലുന്നതായി കാണാം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...